വര്‍ഷങ്ങള്‍ക്ക് മുമ്പ് പേരിട്ടത് പുരോഹിതന്‍; 34 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ പേര് ലോകം മുഴുവന്‍ ചര്‍ച്ചാവിഷയമായി; കോട്ടയത്തുണ്ട് 34 കാരി കൊറോണ! എന്നാലും ഇത് വല്ലാത്ത ചെയ്ത്തായി പോയച്ചോ!

കോട്ടയം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരോഹിതനിട്ട പേര്, ഇങ്ങനെയൊരു ചര്‍ച്ചാവിഷയമായി മാറുമെന്ന് ആര് പ്രതീക്ഷിച്ചു. 34കാരിയായ കോട്ടയം മള്ളൂശ്ശേരി ഗ്രാമത്തിലെ ഈ യുവതിയുടെ പേര് കൊറോണ എന്നാണ് .
മാമോദീസ സമയത്ത് കായംകുളം ചൂളത്തെരുവ് സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജെയിംസ് ആണ് തനിക്ക് ഇ പേര് നല്‍കിയതെന്ന് കൊറോണ പറയുന്നു. മാതാപിതാക്കള്‍ പേര് കണ്ടുപിടിക്കാതിരുന്നതിനെ തുടര്‍ന്നാണ് വൈദികന്‍ ഇങ്ങനെയൊരു പേര് നല്‍കിയത്. സെയിന്റ് കൊറോണയുടെ ഓര്‍മ്മദിനമായിതിനാലാണ് വൈദികന്‍ ഇങ്ങനെയൊരു പേര് നല്‍കിയത്.
വര്‍ഷങ്ങള്‍ കഴിഞ്ഞ 2020ല്‍ കോവിഡ് 19 ലോകത്ത് പിടിമുറിക്കിയപ്പോഴാണ് ആളുകള്‍ മഹാമാരിയുടെ പേരുള്ള കൊറോണയെ ശ്രദ്ധിച്ചത്. രോഗം വന്നതിന് ശേഷമാണോ പേരിട്ടത് എന്ന് പലരും ചോദിക്കുന്നുണ്ടെന്ന് കൊറോണ പറയുന്നു. ഷൈന്‍ തോമസിന്റെ ഭാര്യയായ കൊറോണയ്ക്ക് ഒന്‍പതും ഏഴും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട്. ടിനു എന്നാണ് കൊറോണയെ വീട്ടില്‍ വിളിക്കുന്നത്.