അബുദാബിയില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം, മരിച്ചത് കണ്ണൂര്‍, കൊല്ലം സ്വദേശികള്‍

 അബുദാബിയില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം, മരിച്ചത് കണ്ണൂര്‍, കൊല്ലം സ്വദേശികള്‍

അബുദാബി: അബുദാബിയിൽ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിലെ പരേതനായ പണിക്കർ കത്തമ്പുവിന്റെയും ശാന്തയുടെയും മകൻ അനിൽകുമാറും (42) കൊല്ലം മീയ്യണ്ണൂർ പുത്തൻവീട്ടിൽ രാജേന്ദ്രൻപിള്ളയുടെയും സരസമ്മയുടെയും മകൻ രഞ്ജിതും (32) ആണു മരിച്ചത്.

അബുദാബി ഡ്രീം മെറ്റൽസിൽ പ്രൊഡക്‌ഷൻ മാനേജറായിരുന്നു അനിൽകുമാർ.

ഇത്തിഹാദ് എയർബേയ്സിൽ കേറ്ററിങ് ജോലിക്കാരനായ രഞ്ജിത് ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകാൻ റോഡ് മറികടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം.

7 വർഷമായി വിദേശത്തായിരുന്ന രഞ്ജിത് കഴിഞ്ഞ ഡിസംബറിൽ വിവാഹത്തിനായി നാട്ടിലെത്തിയിരുന്നു.