കള്ള് കുടിച്ച കുരങ്ങനെ തേള് കുത്തിയാല്‍ എങ്ങനെ ഇരിക്കും; അതു പോലെയാണ് മുഖ്യമന്ത്രിയുടെ വികാര പ്രകടനം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായിക്ക് സമനില തെറ്റിയിരിക്കുയാണ്. ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. സ്വന്തം നിഴലിനോട് പോലും ഭയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സി ഏത് സമയത്തും തന്നിലേക്ക് എത്തുമെന്നതിന്റെ ഭയമാണ് അദ്ദേഹത്തിന്.കള്ള് കുടിച്ച കുരങ്ങനെ തേള് കുത്തിയാല്‍ എങ്ങനെ ഇരിക്കും എന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ വികാരപ്രകടനം കാണുമ്പോള്‍ തോന്നുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വിമര്‍ശനങ്ങളെ രാഷ്ട്രീയ പരമായി നേരിടുകയാണ് വേണ്ടത്. ബിജെപിക്കുള്ള മറുപടി പത്രസമ്മേളനത്തിലല്ല, വേറെ നല്‍കുമെന്നാണ് പറഞ്ഞത്. ഞങ്ങള്‍ അത് അംഗീകരിക്കുന്നു. കമ്യൂണിസ്റ്റുകാരുടെ അക്രമണത്തിനിരയായി കൊല്ലപ്പെടുകയെന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ച് പുതിയ കാര്യമല്ല. പിന്തിരിഞ്ഞോടാന്‍ തയ്യാറില്ല എന്നതുകൊണ്ടാണ് ഇന്ന് കേരളം ബിജെപിയെ അംഗീകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.