പോയവരും ചവിട്ടിതാഴ്ത്തിയവരും ഒക്കെ നിങ്ങളുടെതാണ്, ഇനി മേലാല്‍ പാതാളത്തിലേക്ക് പോയവരുടെയും പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയവരുടെയും ആഘോഷങ്ങള്‍ നമുക്കു വേണ്ട, അബദ്ധവശാല്‍ കുറച്ച് ചോറും പായസവും ഒക്കെ വച്ചു കഴിച്ചു പോയി, ക്ഷമിക്കണം! പാതാളത്തിലേക്കി ഇറങ്ങിപ്പോയവരെ നോക്കിയിരിക്കുന്നവരാണോ ക്രിസ്ത്യാനികള്‍, നമ്മള്‍ സ്വര്‍ഗത്തിലേക്ക് കയറിപ്പോയവനെ നോക്കി ഇരിക്കുന്നവരല്ലേ; വൈദികന്റെ മാപ്പു പറച്ചില്‍ കൊടൂര വൈറല്‍ !

കോട്ടയം: ഓണ സന്ദേശത്തിന്റെ പേരില്‍ കോട്ടയം നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ദിവ്യ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പു പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച സന്ദേശത്തില്‍ വാമന മൂര്‍ത്തിയ സംബന്ധിച്ച പരാമര്‍ശം തന്റെ അറിവില്ലായ്മ കൊണ്ടാണെന്ന് സിസ്റ്റര്‍ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വിവാദത്തില്‍ മാപ്പ് പറയുന്ന വൈദികന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
പോയവരും ചവിട്ടിതാഴ്ത്തിയവരും ഒക്കെ നിങ്ങളുടെതാണ. ഇനി മേലാല്‍ പാതാളത്തിലേക്ക് പോയവരുടെയും പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയവരുടെയും ആഘോഷങ്ങള്‍ നമുക്കു വേണ്ടെന്ന് വൈദികന്‍ വീഡിയോയില്‍ പറയുന്നു. പാതാളത്തിലേക്കി ഇറങ്ങിപ്പോയവരെ നോക്കിയിരിക്കുന്നവരാണോ ക്രിസ്ത്യാനികള്‍. നമ്മള്‍ സ്വര്‍ഗത്തിലേക്ക് കയറിപ്പോയവനെ നോക്കി ഇരിക്കുന്നവരല്ലേ എന്നും വൈദികന്‍ ചോദിക്കുന്നുണ്ട്,
വീഡിയോ കാണാം…