കഴിക്കുമ്പോൾ ശ്രദ്ധിക്കണേ..തിരുവനന്തപുരത്ത് 16കാരന്റെ അന്നനാളത്തില്‍ കുത്തിക്കയറിയത് മൂന്നു അഗ്രങ്ങളോടു കൂടിയ ഇറച്ചി എല്ല്!

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ പതിനാറുകാരന്റെ അന്നനാളത്തിൽ കുടുങ്ങിയ കോഴിയിറച്ചിയിലെ എല്ല് കിംസ് ഹെൽത്തിൽ അപകട രഹിതമായി നീക്കം ചെയ്തു.
പത്തനാപുരം സ്വദേശിയുടെ അന്നനാളത്തിൽ മൂന്നിടത്തായി കുത്തിതറച്ച നിലയിലായിരുന്നു മൂന്നു അഗ്രങ്ങളോടുകൂടിയ കോഴിയുടെ കഴുത്തെല്ല് (വിഷ് ബോൺ). കൺസൽറ്റന്റ് ഗ്യാസ്ട്രോ എൻറോളജിസ്റ്റ് ഡോ.മധു ശശിധരനാണ് എൻഡോസ്കോപ്പിയിലൂടെ വിജയകരമായി എല്ല് നീക്കം ചെയ്ത്.