കയ്യിലിരുന്ന കുഞ്ഞിനെ വലിച്ചെറിഞ്ഞ് ഓടി കൊലക്കേസ് പ്രതി, നിലത്ത് വീഴാതെ കുഞ്ഞിനെ ചാടിപ്പിടിച്ച് കൈപ്പിടിയിലാക്കി പൊലീസ് ഡ്രൈവര്‍!

 കയ്യിലിരുന്ന കുഞ്ഞിനെ വലിച്ചെറിഞ്ഞ് ഓടി കൊലക്കേസ് പ്രതി, നിലത്ത് വീഴാതെ കുഞ്ഞിനെ ചാടിപ്പിടിച്ച് കൈപ്പിടിയിലാക്കി പൊലീസ് ഡ്രൈവര്‍!

മാങ്കുളം : മാങ്കുളം ചിക്കണാംകുടിയില്‍ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമത്തിന് ഇടയില്‍ നാടകിയ സംഭവങ്ങള്‍.ഇരുമ്പുപാലം പുല്ലാട്ടുമുഴിയില്‍ ഇക്ബാല്‍(51)നെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം.

കുഞ്ഞിനെ നിലത്തെറിഞ്ഞ് ഓടി രക്ഷപെടുകയായിരുന്നു പ്രതി. എന്നാല്‍ കുഞ്ഞ് നീലത്ത് വീഴാത് പൊലീസ് ഡ്രൈവര്‍ സാഹസികമായി ചാടി വീണ് കുഞ്ഞിനെ കൈപ്പിടിയിലാക്കി.  ഞായറാഴ്ച ഉച്ചയോടെയാണ് ലക്ഷ്മണ്‍ (54) എന്നയാളെ ഇക്ബാല്‍ വെട്ടിക്കൊലപ്പെടുത്തിയത്. ലഷീദ എന്ന സ്ത്രീക്ക് പരിക്കേറ്റു.

ആക്രമണത്തിന്റെ വിവരം ലഭിച്ചതോടെ മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് രണ്ട് പൊലീസുകാര്‍ സ്ഥലത്തെത്തി. അടുത്തേക്ക് വന്നാല്‍ കുഞ്ഞിനെ നിലത്തടിച്ച് കൊല്ലുമെന്നായിരുന്നു പ്രതിയുടെ ഭീഷണി.

പൊലീസുകാര്‍ പിന്‍വാങ്ങുന്നില്ലെന്ന് കണ്ടതോടെ കുഞ്ഞിനെ നിലത്തേക്ക് എറിഞ്ഞ് ഇക്ബാല്‍ കാട്ടിലേക്ക് ഓടി. എന്നാല്‍ കുഞ്ഞ് നിലത്തേക്ക് വീഴാതെ പൊലീസ് ഡ്രൈവര്‍ സാഹസികമായി ചാടിപ്പിടിച്ചു.

കാട്ടിലേക്ക് ഓടി രക്ഷപെട്ട പ്രതിയെ ഞായറാഴ്ച രാത്രിയോടെ പിടികൂടി. വീട്ടില്‍ ചാരായം വാറ്റുന്നത് പൊലീസിന് ചോര്‍ത്തി കൊടുത്തു എന്ന് ആരോപിച്ചാണ് കൊലപാതകം. വിവരം ചോര്‍ത്തി കൊടുത്ത രണ്ട് പേരെ കൂടി കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നതായും പറയുന്നു.