വെള്ളരിക്കുണ്ടിലെ കൃഷിത്തോട്ടത്തിലെത്തിയ അപ്പുകുട്ടന്‍ നായര്‍ കണ്ടത് പഞ്ചവര്‍ണ ചിലന്തിയെ; മുഖവും കണ്ണും മൂക്കും ചെവിയും ഉള്‍പ്പെടെ മനുഷ്യ മുഖവും; അപൂര്‍വ്വ ചിലന്തിയെ കാണാന്‍ നാട്ടുകാരുടെ തിരക്ക്‌

 വെള്ളരിക്കുണ്ടിലെ കൃഷിത്തോട്ടത്തിലെത്തിയ അപ്പുകുട്ടന്‍ നായര്‍ കണ്ടത് പഞ്ചവര്‍ണ ചിലന്തിയെ; മുഖവും കണ്ണും മൂക്കും ചെവിയും ഉള്‍പ്പെടെ മനുഷ്യ മുഖവും; അപൂര്‍വ്വ ചിലന്തിയെ കാണാന്‍ നാട്ടുകാരുടെ തിരക്ക്‌

കേരളത്തില്‍ മാത്രം ഇതുവരെ 500 ഓളം ഇനം ചിലന്തികളെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ മനുഷ്യമുഖമുള്ള ചിലന്തിയാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. ചൈനയിലെ വുഹാന്‍ പ്രവശ്യയിലും മനുഷ്യമുഖ സാദൃശ്യമുള്ള ചിലന്തിയെ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു.

വെള്ളരിക്കുണ്ട് ചീര്‍ക്കയത്തെ പാട്ടത്തില്‍ അപ്പുകുട്ടന്‍ നായരുടെ കൃഷി തോട്ടത്തിലാണ് ഞായറാഴ്ച രാവിലെ ഈ അപൂര്‍വ്വ ഇനം ചിലന്തിയെ കണ്ടെത്തിയത്. ഓറഞ്ചും മഞ്ഞയും കറുപ്പും വെളുപ്പും തവിട്ടും കലര്‍ന്ന പഞ്ചവര്‍ണ്ണ നിറത്തിലാണ് ചിലന്തിയുടെ രൂപം.

മനുഷ്യമുഖം വ്യക്തമാക്കുന്ന തരത്തില്‍ മുഖവും വായയും കണ്ണും മൂക്കും ചെവിയും ഉള്‍പ്പെടെ എല്ലാം ഒത്തിണങ്ങിയ തരത്തിലാണ് ചിലന്തിയുടെ രൂപം. ചെവിയുടെ രണ്ട് ഭാഗത്തും രോമങ്ങളുമുണ്ട്. കുരുമുളക് വള്ളിയില്‍ വലകെട്ടി തൊട്ടിലാടും വിധത്തില്‍ മലര്‍ന്നു കിടന്ന് ഇര പിടിക്കുന്ന രീതിയിലായിരുന്നു ഈ ചിലന്തി. ചീര്‍ക്കയത്തെ അപൂര്‍വ ചിലന്തിയെ കാണാന്‍ ഇപ്പോള്‍ നിരവധി പേരെത്തുന്നുണ്ട്.