പച്ചക്കറി അവിയല്‍ കഴിച്ചു മടുത്തവര്‍ക്കായി ഒരു മുട്ട അവിയല്‍

 പച്ചക്കറി അവിയല്‍ കഴിച്ചു മടുത്തവര്‍ക്കായി ഒരു മുട്ട അവിയല്‍

വളരെ സ്വാദിഷ്ടമായ ഒരവിയലാണ് മുട്ട അവിയല്‍

ചേരുവകള്‍

മുട്ട പുഴുങ്ങി നീളത്തില്‍ രണ്ടായി മുറിച്ചത് – 8 എണ്ണം
(താറാവിന്‍റെ മുട്ടയായാല് ഏറെ നന്ന്)
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് – ½ കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 4 എണ്ണം
മുരിങ്ങയ്ക്കായ് നീളത്തില്‍ അരിഞ്ഞ് രണ്ടായി കീറിയത് – 8 എണ്ണം
ഉരുളകിഴങ്ങ് നീളത്തില്‍ അരിഞ്ഞത് – 1 എണ്ണം
പച്ചമാങ്ങ നീളത്തില്‍ അരിഞ്ഞത് – ¼ കപ്പ്
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
മുളക്പൊടി – ½ ടീസ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിരകിയ തേങ്ങ, മുളകുപൊടി, മഞ്ഞള്‍പൊടി, ജീരകം, കറിവേപ്പില ഇവ അവിയല്‍ പരുവത്തില്‍ അരച്ചെടത്ത് ആവശ്യത്തിന് ഉപ്പ്, ചെറിയ ഉള്ളി, ഉരുളകിഴങ്ങ്, പച്ചമുളക്, മുരിങ്ങയ്ക്കായ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മൂടി വേവിക്കുക.

ഏതാണ്ട് കഷണങ്ങള്‍ വെന്തുവരുമ്പോള്‍ പുഴുങ്ങിയ മുട്ട ഉടയാതെ ചേര്‍ത്ത് മുട്ടയ്ക്കു മുകളില്‍ കുറച്ച് കറിവേപ്പില ചേര്‍ത്ത് 3 മിനിട്ടുകൂടി മൂടി വേവിക്കുക. നല്ലപോലെ വറ്റി വരുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് എടുക്കാം.