കുവൈറ്റില്‍ മാരക മയക്കുമരുന്ന് ഗുളികകളും തോക്കുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍, പിടിച്ചെടുത്തത് രണ്ടര ലക്ഷത്തോളം ലഹരി ഗുളികകള്‍

 കുവൈറ്റില്‍ മാരക മയക്കുമരുന്ന് ഗുളികകളും തോക്കുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍, പിടിച്ചെടുത്തത് രണ്ടര ലക്ഷത്തോളം ലഹരി ഗുളികകള്‍

കുവൈറ്റ്: കുവൈറ്റില്‍ മാരക മയക്കുമരുന്ന് ഗുളികകളും തോക്കുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ജനറല്‍ ഡിപ്പാര്‍ട്ട് ഫോര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗമാണ് യുവാക്കളെ പിടികൂടിയത്. രണ്ടര ലക്ഷത്തോളം ലഹരി ഗുളികകളാണ് പിടിച്ചെടുത്തതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു .

ഒരു കുവൈറ്റി യുവാവും ഒരു സൗദി യുവാവുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 250000 ലഹരി ഗുളികകളും ഒരു കിലോ ശംബുവും 500 ഗ്രാം കെമിക്കലും രണ്ട് തോക്കുകളും മറ്റ് വെടിക്കോപ്പുകളും പിടിച്ചെടുത്തു. സബാഹ് അല്‍ അഹമ്മദ് പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.