സ്വപ്നയെ എത്തിച്ച ആശുപത്രിയില്‍ അനില്‍ അക്കര എംഎല്‍എ ; എന്തിനാ വന്നതെന്ന് എന്‍ഐഎ! പ്രമുഖര്‍ വരുന്നുണ്ടോയെന്ന് ടെസ്റ്റ് ചെയ്യാനെന്ന് എംഎല്‍എ

 സ്വപ്നയെ എത്തിച്ച ആശുപത്രിയില്‍ അനില്‍ അക്കര എംഎല്‍എ ; എന്തിനാ വന്നതെന്ന് എന്‍ഐഎ! പ്രമുഖര്‍ വരുന്നുണ്ടോയെന്ന് ടെസ്റ്റ് ചെയ്യാനെന്ന് എംഎല്‍എ

തൃശൂര്‍ : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നു രാത്രി അനില്‍ അക്കര എംഎല്‍എ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. എന്‍ഐഎയാണ് ഇക്കാര്യം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയത് എന്തിനെന്ന് എന്‍ഐഎ അനില്‍ അക്കരയോട് ആരാഞ്ഞു. മറ്റേതെങ്കിലും പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എത്തിയതെന്നായിരുന്നു അനില്‍ അക്കരെ നല്‍കിയ മറുപടി.

നേരത്തെ സ്വപ്നയുടെ ആശുപത്രിവാസത്തില്‍ ദുരൂഹതയുണ്ടെന്നും സ്വപ്ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി എ സി മൊയ്തീന്‍ നേരിട്ടെത്തിയാണെന്നും അനില്‍ അക്കര എംഎല്‍എ ആരോപിച്ചിരുന്നു.

ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി മന്ത്രി വന്നത് സ്ഥലം എംഎല്‍എ, എംപി എന്നിവരെ ഒഴിവാക്കിയാണ്.  ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നുമായിരുന്നു അനില്‍ അക്കരെ ആരോപിച്ചത്. ഇതിനിടെയാണ്, എംഎല്‍എയുടെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തുന്നത്.

സ്വപ്ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍ഐഎ പരിശോധിക്കുന്നുണ്ട്. സ്വപ്നയുടെ ഫോണ്‍വിളികളെക്കുറിച്ചും മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക

https://www.facebook.com/Varthavelacom-110932874064414/