പ്രാര്‍ത്ഥന ഫലം കണ്ടില്ല, ആദികൃഷ്ണ കൈവിട്ട് പോയത് മരണത്തിലേക്ക്‌; കടലില്‍ കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം ലഭിച്ചു

 പ്രാര്‍ത്ഥന ഫലം കണ്ടില്ല, ആദികൃഷ്ണ കൈവിട്ട് പോയത് മരണത്തിലേക്ക്‌; കടലില്‍ കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം ലഭിച്ചു

ആലപ്പുഴ : അമ്മയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം ലഭിച്ചു. ആദികൃഷ്ണയുടെ മൃതദേഹമാണ് ലഭിച്ചത് ഗലീലിയോ കടപ്പുറത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണിന്റെയും അനിതയുടെയും മകനാണ്. ആലപ്പുഴയില്‍ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. കടപ്പുറത്തുവെച്ച് സെല്‍ഫി എടുക്കുന്നതിനിടെ അമ്മയും മക്കളും തിരയില്‍പ്പെടുകയായിരുന്നു.

അമ്മ അനിതയെയും മൂത്ത മകനെയും സഹോദരന്റെ മകനെയും ഇവര്‍ക്കൊപ്പം ബീച്ചിലെത്തിയ ബന്ധു രക്ഷപ്പെടുത്തി. എന്നാല്‍ രണ്ടര വയസ്സുള്ള ആദികൃഷ്ണ തിരയില്‍പ്പെട്ട് കാണാതാകുകയായിരുന്നു.

തൃശൂരില്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് ഇവര്‍ ആലപ്പുഴയിലെത്തിയത്. ഇഎസ്ഐ ജംക്‌ഷനു സമീപം കടൽത്തീരത്ത് 13 നാണ് സംഭവം നടന്നത്. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് പൊലീസ് വിലക്കിയെങ്കിലും മറ്റൊരു വഴിയിലൂടെ ഇവർ കടൽതീരത്തെത്തുകയായിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക