സ്വപ്നയ്ക്ക് ഒപ്പം ആടിപ്പാടിയ മന്ത്രി പുത്രൻ വിരുന്നിൽ കുരുങ്ങി ! തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന വിരുന്നിൽ പാർട്ടി ഉന്നതൻ്റെ മകനും

തിരുവനന്തപുരം; സ്വർണ്ണക്കടത്ത് കേസിൽ മന്ത്രിയുടെ മകൻ ഊരാക്കുടുക്കിൽ. കേസിലെ മുഖ്യപ്രതിയായ സ്വപ്നയ്ക്ക് മന്ത്രിപുത്രൻ തലസ്ഥാനത്ത് വിരുന്നൊരുക്കിയതിന്റെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചു. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്‍റെ ചിത്രങ്ങളാണ് ലഭിച്ചത്. അതിന് പിന്നാലെ കേന്ദ്ര ഏജൻസികൾ വിശദാംശങ്ങള്‍ തേടി.
2018 ൽ തലസ്ഥാനത്തെ ഹോട്ടലിൽ വച്ചാണ് മന്ത്രിപുത്രൻ സ്വപ്നയ്ക്ക് വിരുന്ന് ഒരുക്കിയത്. മന്ത്രിയുടെ മകന്‍റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോൺസുലേറ്റിലായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു.
ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. വിരുന്നിൽ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്‍റെ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയത്. സംഭവത്തില്‍ മന്ത്രി ഇപി ജയരാജന്റെ മകനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.