കണ്ടാല്‍ ഇരട്ടകളാണെന്നേ തോന്നൂ ! ഇതാ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഒരേ പോലെ തോന്നിക്കുന്ന എട്ടു സ്ഥലങ്ങള്‍

 കണ്ടാല്‍ ഇരട്ടകളാണെന്നേ തോന്നൂ ! ഇതാ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഒരേ പോലെ തോന്നിക്കുന്ന എട്ടു സ്ഥലങ്ങള്‍

രമ്പരാഗത വൈരികളായ രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. 72 സംവത്സരങ്ങള്‍ക്ക് മുമ്പ് 1947 ഓഗസ്റ്റ് 14നും 15നുമായി ഇരട്ടപെറ്റ മക്കളെപ്പോലെ ജന്മംകൊണ്ട രണ്ടു രാജ്യങ്ങള്‍. കണ്ടാല്‍ ഒരു പോലെ തോന്നുന്ന ചില സ്ഥലങ്ങള്‍ ഇരുരാജ്യങ്ങളിലുമുണ്ട്. അവ ഏതൊക്കെയാണെന്നല്ലേ…?

ഉമൈദ് ഭവന്‍ പാലസ് (ഇന്ത്യ), നൂര്‍ മഹല്‍ (പാകിസ്ഥാന്‍)

രാജസ്ഥാനിലെ ജോധ്പൂരിലാണ് ഉമൈദ് ഭവന്‍ പാലസ് സ്ഥിതി ചെയ്യുന്നത്. 1929ല്‍ മഹാരാജാ ഉമൈദ് സിംഗിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം ആരംഭിച്ചു. 1943ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. നിലവില്‍ ഹോട്ടലും മ്യൂസിയവും ഒക്കെയുള്ള ഈ കൊട്ടാരത്തില്‍ 347 മുറികളുണ്ട്.

പാകിസ്ഥാനിലെ ബഹവാല്‍പൂരിലാണ് നൂര്‍ മഹല്‍ സ്ഥിതി ചെയ്യുന്നത്. 1872 മുതല്‍ 1875 വരെയായിരുന്നു ഇതിന്റെ നിര്‍മ്മാണകാലഘട്ടം. നിലവില്‍ പാക് ആര്‍മിയുടെ അധീനതയിലാണ് നൂര്‍ മഹല്‍.

ജമാ മസ്ജിദ് (ഇന്ത്യ), ബദ്ഷാഹി മോസ്‌ക് (പാകിസ്ഥാന്‍)

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ച ജമാ മസ്ജിദ് ഇന്ത്യയിലെ ഏറ്റവും വലിയ മോസ്‌കുകളില്‍ ഒന്നാണ്. ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്നു. എഡി 1644നും 1656നും ഇടയിലാണ് നിര്‍മ്മാണം.

മുഗള്‍ കാലഘട്ടത്തിലാണ് പാകിസ്ഥാനിസെ ബദ്ഷാഹി മോസ്‌കും നിര്‍മ്മിച്ചത്. ലാഹോറിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 346 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിര്‍മ്മാണം.

ചാന്ദ്‌നി ചൗക്ക് (ഇന്ത്യ), അനാര്‍ക്കലി ബസാര്‍ (പാകിസ്ഥാന്‍)

പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ചാന്ദ്‌നി ചൗക്ക് ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്നു. ഏറ്റവും പഴക്കമുള്ള മാര്‍ക്കറ്റുകളിലൊന്നാണ്. പാകിസ്ഥാനിലെ ലാഹോറിലാണ് അനാര്‍ക്കലി ബസാര്‍ സ്ഥിതി ചെയ്യുന്നത്.

ചന്ദ്ര താല്‍ (ഇന്ത്യ), കരംബാര്‍ ലേക്ക് (പാകിസ്ഥാന്‍)

ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രതാല്‍ തടാകം പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.
പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന കരംബാര്‍ തടാകത്തിന് 3.9 കി.മീ നീളമാണുള്ളത്. കുറുംബാര്‍ ലേക്ക് എന്നും ഇത് അറിയപ്പെടുന്നു.

മറൈന്‍ ഡ്രൈവ് (ഇന്ത്യ), സീ വ്യൂ (പാകിസ്ഥാന്‍)

ദക്ഷിണ മുംബൈയിലാണ് ചിത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മറൈന്‍ ഡ്രൈവ് സ്ഥിതി ചെയ്യുന്നത്. രൂപഭംഗിയാണ് ഈ മറൈന്‍ ഡ്രൈവിനെ പ്രശസ്തമാക്കുന്നത്.പാകിസ്ഥാനിലെ കറാച്ചി മുതല്‍ ഒര്‍മാര വരെയുള്ള ക്ലിഫ്റ്റണ്‍ ബീച്ചാണ് സീ വ്യൂ എന്നറിയപ്പെടുന്നത്.

നുബ്ര വാലി (ഇന്ത്യ), ഹുന്‍സ വാലി (പാകിസ്ഥാന്‍)

ലഡാക്കിലെ വടക്ക്-കിഴക്ക് ഭാഗത്തായാണ് നുബ്ര വാലി സ്ഥിതി ചെയ്യുന്നത്. പാകിസ്ഥാനിലെ ഗ്ലിജിട്ട്-ബാല്‍ട്ടിസ്ഥാന്‍ പ്രവിശ്യയുടെ വടക്കുഭാഗത്തായി ഹുന്‍സ വാലി സ്ഥിതി ചെയ്യുന്നു.

പാര്‍വതി വാലി (ഇന്ത്യ), നീലും വാലി (പാകിസ്ഥാന്‍)

ഹിമാചല്‍ പ്രദേശിലാണ് പാര്‍വതി വാലി സ്ഥിതി ചെയ്യുന്നത്. യുവാക്കളുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായാണ് ഇത് അറിയപ്പെടുന്നത്. ആസാദ് കാശ്മീരിലാണ് നീലും വാലി സ്ഥിതി ചെയ്യുന്നത്.

ലാന്‍സ്ഡൗണ്‍ (ഇന്ത്യ), ലോവര്‍ ഡിര്‍ (പാകിസ്ഥാന്‍)

ഉത്തരാഖണ്ഡിലെ കോട്ഡ്വാര്‍-പൗരി റോഡില്‍ സ്ഥിതി ചെയ്യുന്ന ഹില്‍ സ്‌റ്റേഷനാണ് ലാന്‍സ്ഡൗണ്‍. പാകിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയിലാണ് ലോവര്‍ ഡിര്‍ സ്ഥിതി ചെയ്യുന്നത്.