ആളെ നേരില്‍ കാണണ്ട, പേര് രഹ്നയെന്ന് കേട്ടാല്‍ മതി, ആരും വാടകയ്ക്ക് വീട് കൊടുക്കുന്നില്ല ! വാടക വീട് അന്വേഷിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് രഹ്ന ഫാത്തിമ

 ആളെ നേരില്‍ കാണണ്ട, പേര് രഹ്നയെന്ന് കേട്ടാല്‍ മതി, ആരും വാടകയ്ക്ക് വീട് കൊടുക്കുന്നില്ല ! വാടക വീട് അന്വേഷിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് രഹ്ന ഫാത്തിമ

ആളെ നേരില്‍ കാണണ്ട, പേര് രഹ്നയെന്ന് കേട്ടാല്‍ മതി, ആരും വാടകയ്ക്ക് വീട് കൊടുക്കുന്നില്ല . ഒടുവില്‍ ഒരു വീടിന് വേണ്ടി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് വിവാദ നായിക.  12 വർഷമായി താമസിച്ചിരുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചെന്നും എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണെന്നും രഹ്ന ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും രഹ്നക്കെതിരെ കേസെടുത്തിരുന്നു.

തനിക്കെതിരെ എടുക്കപ്പെട്ട കേസുകളും അതിന് ലഭിച്ച പ്രചരണവും കാരണം തന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണെന്നും വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂവെന്നും അല്ലാതെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ലെന്നും അവർ കുറിച്ചു.