കൊല്ലത്ത് വിവാഹ വാഗ്ദാനവും പീഡനവും തുടര്‍ക്കഥയാകുന്നു; 18കാരിയെ പ്രണയം നടിച്ച് കൊണ്ടുപോയി വഞ്ചിച്ചത് 22 കാരന്‍, മുങ്ങിനടന്ന യുവാവ് പിടിയില്‍ !

 കൊല്ലത്ത് വിവാഹ വാഗ്ദാനവും പീഡനവും തുടര്‍ക്കഥയാകുന്നു;  18കാരിയെ പ്രണയം നടിച്ച് കൊണ്ടുപോയി വഞ്ചിച്ചത് 22 കാരന്‍, മുങ്ങിനടന്ന യുവാവ് പിടിയില്‍ !

കൊല്ലം: കൊല്ലത്ത് വിവാഹ വാഗ്ദാനവും പീഡനവും തുടര്‍ക്കഥയാകുന്നു, 18കാരിയെ പ്രണയം നടിച്ച് കൊണ്ടുപോയി വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച ശേഷം മുങ്ങിനടന്ന യുവാവിനെ പൊലീസ് പിടികൂടി.

ചവറ ചെറുശ്ശേരി മുറിയിൽ കെപി തിയേറ്ററിന് സമീപമുള്ള പുളിമൂട്ടിൽ വീട്ടിൽ ഫെഡറിക് ജയിംസ് (22) ആണ് അറസ്റ്റിലായത്. തെക്കേവിള സ്വദേശിയായ പെൺകുട്ടിയെ പ്രേമം നടിച്ചു കടത്തിക്കൊണ്ടു പോയി നാല് മാസത്തോളമാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് പെൺകുട്ടിയെ ഉപേക്ഷിച്ച് ഇയാൾ കടന്നു കളയുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് റംസിയെന്ന യുവതി ആത്മഹത്യ ചെയ്തിരുന്നു.