ചുവന്ന തെരുവിലും ലോക്ക്ഡൗണ്‍; ചുവന്നതെരുവില്‍ കസ്റ്റമേഴ്സില്ലാതെ 3500 ലധികം സ്ത്രീകള്‍ പട്ടിണിയില്‍ !

 ചുവന്ന തെരുവിലും ലോക്ക്ഡൗണ്‍; ചുവന്നതെരുവില്‍ കസ്റ്റമേഴ്സില്ലാതെ 3500 ലധികം സ്ത്രീകള്‍ പട്ടിണിയില്‍ !

കാമാഠിപുര: മുംബൈ നഗരത്തിലെ കാമത്തിപുര ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവാണ്. ഇവിടെ ഒരുപാടു ലൈംഗിക തൊഴിലാളികൾ ജോലി ചെയ്യുന്നു. 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവും മനുഷ്യക്കടത്തിന്റെ ഫലമായി യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും എത്തി ചേർന്നവരാണ് ഇവിടത്തെ ലൈംഗിക തൊഴിലാളികളുടെ മുൻഗാമികൾ.

അവർ ബ്രിട്ടീഷുകാർക്ക് വേണ്ടിയും ഇന്ത്യക്കാർക്ക് വേണ്ടിയും ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടു. പിന്നീട് തദ്ദേശീയരായ സ്ത്രീകൾ ഈ തൊഴിലിൽ ഏർപ്പെട്ട് ഉപജീവനം നടത്താനാരംഭിച്ചു.

3500 ൽ അധികം ലൈംഗി കത്തൊഴിലാളികളും അവരുടെ 500 ൽപ്പരം കുഞ്ഞുങ്ങളും കഴിഞ്ഞ 5 മാസമായി പട്ടിണിയിലാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒട്ടുമില്ല.

തൊഴിലില്ല, വരുമാനമില്ല, സർക്കാരിൽ നിന്നോ എന്‍ജിഒകളിൽനിന്നോ സഹായം ലഭിക്കുന്നില്ല. സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകളും നിലച്ചു.ഇവരിൽ 200 ൽപ്പരം എയ്‌ഡ്‌സ്‌ രോഗികൾ ഉണ്ട്. ആസ്തമ, ഹൃദ്രോഗം, വിളർച്ച, രക്തസമ്മർദ്ദം മുതലായ രോഗങ്ങൾ അലട്ടുന്നവരും നിരവധിയാണ്.

ഇവർക്കെല്ലാം സയൺ ആശുപത്രിയിൽനിന്ന് സൗജന്യമായി മരുന്നുകൾ ലഭിച്ചിരുന്നത് ലോക്ക് ഡൗൺ ആയതോടെ മുടങ്ങി. ആശുപത്രികൾ കോവിഡ് കേന്ദ്രങ്ങളായപ്പോൾ ഈ അഗതികൾ അവഗണിക്കപ്പെട്ടു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അന്യസംസ്ഥാനത്തൊഴിലാളികൾ കൂട്ടത്തോടെ അവരവരുടെ നാടുകളി ലേക്ക് മടങ്ങിയത് ഇവരുടെ തൊഴിലിനെ കാര്യമായി ബാധിച്ചു. കസ്റ്റമർ ഇല്ലാതായി. ഒരു ദിവസം 100 രൂപ പോലും വരുമാനം ലഭിക്കാത്ത നാളുകൾ ഏറെയാണ്.

ലോക്ക് ഡൗൺ കാലത്തെ സാമ്പത്തികഞെരുക്കം മൂലം സമൂഹത്തിലെ മിഡിൽ ക്ലാസ്സ്, സമ്പന്ന കുടുംബ ങ്ങളിലെ വിദ്യാസമ്പന്നരായ പല യുവതികളും പണത്തിനായി ശരീരവ്യാപാരം ആരംഭിച്ചതും ഇവർക്ക് കെണിയായി.

ഇത്തരത്തിൽ ഉന്നതശ്രേണിക്കാരായ യുവതികൾ വേശ്യാവൃത്തിയിൽ ഏർപ്പിട്ടിരിക്കുന്ന തിന്റെ തെളിവായി നിരവധി മൊബൈൽ ആപ്പുകൾ ഇവർതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യവും സൗന്ദര്യവുമുള്ള അവർ രംഗത്തുള്ളപ്പോൾ ഈ അഴുക്കുചാലിൽ തങ്ങളെത്തേടി ആരുവരാനെന്നാണ് ഇവരുടെ ചോദ്യം.