കൊവിഡ് വന്നിട്ടും മുത്തശ്ശി ആശുപത്രിയിലേക്ക് വരുന്നില്ല; ആയുര്‍വ്വേദ മരുന്നുകള്‍ക്കൊപ്പം കഞ്ഞിയും പയറും നല്‍കി ചെറുമകന്‍! 105 കാരി കോവിഡ് മുക്തയായ കഥ!

 കൊവിഡ് വന്നിട്ടും മുത്തശ്ശി ആശുപത്രിയിലേക്ക് വരുന്നില്ല;  ആയുര്‍വ്വേദ മരുന്നുകള്‍ക്കൊപ്പം കഞ്ഞിയും പയറും നല്‍കി ചെറുമകന്‍! 105 കാരി കോവിഡ് മുക്തയായ കഥ!

ബെംഗളൂരു: ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് കോവിഡ് ചികിത്സ നടത്തിയ 105കാരി രോഗമുക്തയായി. കര്‍ണാടകയിലെ കോപ്പാല്‍ ജില്ലയില്‍ കമലമ്മ ലിംഗനഗൗഡ ഹിരേഗൗദ്ര എന്ന 105കാരിയാണ് കോവിഡ് ഭേദമായി വാര്‍ത്തകളില്‍ നിറയുന്നത്.

കമലമ്മയുടെ ചെറുമകനും ആയൂര്‍വേദ ഡോക്ടറുമായ ശ്രീനിവാസ ഹ്യാതിയാണ് ഇവരെ ചികിത്സിച്ചത്.പനി വന്നതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് കമലമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന ചെറുമകന്‍ ചികിത്സ ഏറ്റെടുക്കുകയായിരുന്നു.

താന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് കമലമ്മ ഭക്ഷണം കഴിക്കുന്നതിനും മടി കാണിച്ചു. അവസാനം നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നു എന്ന് കമലമ്മയുടെ ബന്ധുക്കള്‍ പറയുന്നു. ചെറുമകന്‍ നല്‍കിയ മരുന്നുകള്‍ക്കൊപപ്പം കഞ്ഞിയും പയറും മാത്രമായിരുന്നു കമലമ്മയുടെ ഭക്ഷണം. പിന്നീട് നടത്തിയ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയെന്ന് വ്യക്തമായതായും ബന്ധുക്കള്‍ പറഞ്ഞു.