10-ാം വാര്‍ഷികത്തില്‍ സൗജന്യ ധനസമാഹരണത്തിന് അവസരമൊരുക്കി ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം മിലാപ്

 10-ാം വാര്‍ഷികത്തില്‍ സൗജന്യ ധനസമാഹരണത്തിന് അവസരമൊരുക്കി ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം മിലാപ്

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ്, 10 വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ പ്ലാറ്റ്‌ഫോം ഫീസ് തികച്ചും സൗജന്യമാക്കി. ഇതോടെ മിലാപ്പിലൂടെ കൂടുതല്‍ ആളുകള്‍ക്ക് അവരര്‍ഹിക്കുന്ന നേരിട്ടുള്ള സഹായം, എത്രയും വേഗം ലഭ്യമാക്കാന്‍ കഴിയും.

ഈ പ്ലാറ്റ്‌ഫോമിലൂടെ കേരളത്തിലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 4000-ലേറെ ആളുകളില്‍ നിന്നായി 15 കോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ട്. ഈ ഫണ്ടിന്റെ 90% അര്‍ബുദ ചികിത്സ, അവയവ മാറ്റിവയ്ക്കലുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സകള്‍ക്കാണ് ഉപകരിച്ചത്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും 2 കോടിയിലേറെ രൂപ സമാഹരിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് ദുരിതത്തിലായ ലക്ഷക്കണക്കിനാളുകളെ സഹായിക്കാനായി കഴിഞ്ഞ ഏതാനും മാസങ്ങളില്‍ നിരവധി ആളുകള്‍ മിലാപ്പിലൂടെ ധനസമാഹരണം നടത്തുകയുണ്ടായെന്ന് മിലാപ് സിഇഒയും സഹസ്ഥാപകനുമായ മയൂഖ് ചൗധരി പറഞ്ഞു. പ്ലാറ്റ്‌ഫോം ഫീസ് സൗജന്യമാക്കിയെങ്കിലും മികച്ച ഉപഭോക്തൃ സേവനം ലഭ്യമാക്കുന്നതിന് തങ്ങളെ സഹായിക്കാനായി ദാതാക്കളില്‍ നിന്നും സ്വമേധയായുള്ള സംഭാവനകള്‍ സ്വാഗതം ചെയ്യുമെനന്ും അദ്ദേഹം പറഞ്ഞു.

കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്ക് വലിയ അളവില്‍ പ്രാപ്യമാക്കാന്‍ കഴിഞ്ഞത് മിലാപുമായുള്ള സഹകരണം കൊണ്ടാണെന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, അവയവം മാറ്റിവയ്ക്കല്‍ ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ വിഷമിക്കുന്ന രോഗികള്‍ക്ക് മിലാപ് നിര്‍ദ്ദേശിക്കാറുള്ള കേരളത്തിലെ അറിയപ്പെടുന്ന ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സ്‌പെഷ്യലിസ്റ്റായ ഡോ. മാത്യു ജേക്കബ് പറയുന്നു.

എറണാകുളത്ത് ഹുബൈല്‍ അബ്രാര്‍ എന്ന ഒരു വയസ് മാത്രം പ്രായമുണ്ടായിരുന്ന കുട്ടിക്ക് കരള്‍ മാറ്റിവെയ്ക്കാനായി 48 മണിക്കൂറിനുള്ളില്‍ മിലാപ്പിലൂടെ 14 ലക്ഷം രൂപ സമാഹരിക്കാനായതായി ഡോ. മാത്യു ജേക്കബ് പറഞ്ഞു.

മിലാപ്പിലൂടെ സമാഹരിച്ച തുകയിലൂടെ കേരളത്തിലെ 60-ലേറെ കുട്ടികളില്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയും അവയവ മാറ്റിവയ്ക്കലുകള്‍ക്ക് മാത്രമായി മിലാപ് 125 കോടിയിലേറെ രൂപ സമാഹരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-

മുബീന്‍ മൊഹമ്മദ് അലി ഖാന്‍ സി പി
കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് – മിലാപ്
8147891895
mubeen@milaap.org