സിപിഎമ്മിന് ‘മുട്ടൻ പണി’ കൊടുത്ത് ബിജെപി! വെങ്ങാനൂര്‍ പഞ്ചായത്ത് മെമ്പറടക്കം നിരവധി പേര്‍ ബിജെപിയിൽ! കോൺഗ്രസ് നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎമ്മിൽ നിന്ന് കൊഴിഞ്ഞുപോക്ക്. കോവളം മണ്ഡലത്തിലെ വെങ്ങാനൂര്‍ പഞ്ചായത്തിൽ നിന്ന് നിരവധി സിപിഎം പ്രവത്തകര്‍ ബിജെപിയിൽ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനാരിക്കെയാണ് ഈ കൂട്ടക്കൊഴിച്ചില്‍.
തൊഴിച്ചല്‍ ബ്രാഞ്ച് കമ്മറ്റിയിലെ മുഴുവന്‍ പ്രവര്‍ത്തകരാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിട്ടവരിൽ ഗ്രാമപഞ്ചായത്തംഗവും മുൻ മെമ്പര്‍മാരും ഉൾപ്പെടുന്നു.
സിപിഎമ്മിന്റെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മിനി വേണുഗോപാല്‍, സിപിഎമ്മിന്റെ ബ്രാഞ്ച് മെമ്പറും കുടുംബശ്രീ സിഡിഎസ് അംഗവുമായിരുന്ന സരളകുമാരി, സിപിഎം പാര്‍ട്ടി മെമ്പറായിരുന്ന ചന്ദ്രന്‍ നായര്‍, സിപിഎമ്മിന്റെ ഗ്രൂപ്പ് മെമ്പര്‍മാരായിരുന്ന ശശിധരന്‍ നാടാര്‍, സുനില്‍ കുമാര്‍, അനില്‍ കുമാര്‍, ഓമന എന്നിവരാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
സിപിഎമ്മിനു പുറമേ കോൺഗ്രസ് നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ രാജേഷ് ശങ്കര്‍, സന്തോഷ് കുമാര്‍, രൂപേഷ് ബിനു, ദീപു, ഷീജ എന്നിവരാണ് ബിജെപിയിൽ ചേര്‍ന്നത്.
വീരശൈവ സഭയുടെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കുമാര്‍ എസ്. എസ്, കുശലന്‍ ജനദാദളില്‍ നിന്നും രമേശ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. വെങ്ങാനൂരില്‍ നിന്നുള്ളത് സിപിഎമ്മിൻ്റെ പതനത്തിന്റെ തുടക്കമാണെന്ന് പ്രവര്‍ത്തകരെ സ്വീകരിച്ചുകൊണ്ട് വി വി രാജേഷ് പറഞ്ഞു.