കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിര്‍മ്മിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

 കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിര്‍മ്മിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിര്‍മ്മിച്ചതാണെന്ന ഞെട്ടിക്കുന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യാന്‍ രംഗത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

വുഹാനില്‍ ന്യുമോണിയയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങള്‍ക്കിടെയാണ് വൈറസിനെക്കുറിച്ച് താന്‍ അറിഞ്ഞതെന്നും ലി പറഞ്ഞു. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന ചൈനീസ് സര്‍ക്കാരിന്റെ അവകാശവാദം വ്യാജമാണ്. ലോകാരോഗ്യ സംഘടനയെ വിവരം അറിയിച്ചിരുന്നെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും ലി പറഞ്ഞു.

ആരോപണങ്ങള്‍ ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞു. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്ന ലി ഇപ്പോള്‍ അമേരിക്കയിലാണ് താമസം.