സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന; റമീസിന് ദേഹാസ്വസ്ഥ്യം!

തൃശ്ശൂർ: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആറ് ദിവസം മുൻപും ഇവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ നിന്നും വിട്ടത്. സ്വപ്നയെ വിയ്യൂർ ജയിലിലാണ് പാർപ്പിച്ചിരുന്നത്
സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ കെ ടി റമീസിനെയും ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. റമീസിന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് നടപടി.