എന്തൊക്കെ പറഞ്ഞാലും അമ്മ അമ്മ തന്നെയല്ലേ..! മഞ്ജുവിനെ ഞെട്ടിച്ച് അത്യുഗ്രന്‍ സമ്മാനവുമായി മീനാക്ഷി !

 എന്തൊക്കെ പറഞ്ഞാലും അമ്മ അമ്മ തന്നെയല്ലേ..! മഞ്ജുവിനെ ഞെട്ടിച്ച് അത്യുഗ്രന്‍ സമ്മാനവുമായി മീനാക്ഷി !

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനത്തിന് മഞ്ജുവിനെ വിളിച്ച് മകൾ മീനാക്ഷി ആശംസകൾ അറിയിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.  ദിലീപുമായി മഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്താമസിക്കുന്നത്.

ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയപ്പോൾ മകൾ അച്ഛന്റെ ഒപ്പം നിൽക്കാനാണ് തീരുമാനിച്ചത് . മഞ്ജുവിന്റെ അച്ഛൻ മരിച്ചപ്പോൾ മാത്രമാണ് ദിലീപും മീനാക്ഷിയും ഒരുമിച്ച് മഞ്ജുവിന്റെ വീട്ടിലെത്തിയിത്. മഞ്ജുവിനെ ആശ്വസിപ്പിച്ചാണ് അന്ന് ഇരുവരും അവിടെ നിന്ന് മടങ്ങിയത്. മഞ്ജു വാര്യരുടെ പുതിയ സിനിമയായ ലളിതം സുന്ദരത്തിന്റെ ടീം രസകരമായൊരു ആശംസയുമായിട്ടായിരുന്നു എത്തിയത്.

സഹോദരനും നടനുമായ മധു വാര്യർ സംവിധായകനായി മാറുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജുവിന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചായിരുന്നു മധു വാര്യരും ലളിതം സുന്ദരം ടീമും മഞ്ജുവിന് സമ്മാനം നല്കിയത്.