കൊച്ചിയിൽ പട്ടാപകൽ യുവതിയുടെ അലറിക്കരച്ചിലും കൂവലും… ഓടിയെത്തിവര്‍ കണ്ട കാഴ്ച്ച അമ്പരപ്പിക്കുന്നത്!

 കൊച്ചിയിൽ പട്ടാപകൽ യുവതിയുടെ അലറിക്കരച്ചിലും കൂവലും… ഓടിയെത്തിവര്‍ കണ്ട കാഴ്ച്ച അമ്പരപ്പിക്കുന്നത്!

ബോളിവുഡിൽ മാത്രമല്ല മലയാള സിനിമയിലും ലഹരിയുടെ പിടിയിലാണെന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ടും ഏറെ നാളുകളായി. അന്വേഷണം തുടങ്ങിയതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അടുത്തിടെ പുറത്ത് വന്ന വാർത്തയും അമ്പരപ്പിക്കുന്നതായിരുന്നു…

കഴിഞ്ഞ ദിവസം കൊച്ചിയിൽ പട്ടാപകൽ യുവതിയുടെ അലറിക്കരച്ചിലും കൂവലും കേട്ട ഫ്ളാറ്റ് നിവാസികള്‍ അമ്പരന്നു.  ഓടിയെത്തിവര്‍ക്ക് ആ കാഴ്ച ഒരിക്കലും മറക്കാനാവില്ല. ബെഡ്റൂമില്‍ നിലത്ത് നഗ്നയായി യുവതി കിടക്കുന്നു. എന്തൊക്കെയോ പുലമ്പുന്നു. കാലുയര്‍ത്തി നിലത്തടിക്കുന്നു. കൈകള്‍ കൊട്ടി ചിരിക്കുന്നു. ഇടയ്ക്ക് കരയുന്നു. തൊട്ടടുത്ത് എന്തു നടക്കുന്നുവെന്ന് അറിയാതെ ഉന്മാദ ലഹരിയില്‍ അവര്‍ ആറാടുകയാണ്.

ഫ്ളാറ്റ് അസോസിയേഷന്‍കാര്‍ വിളിച്ചുവരുത്തിയ പൊലീസുകാര്‍ കണ്ടെത്തിയത് വിലകൂടിയ മയക്കുമരുന്നിന്റെ അംശങ്ങള്‍. ആളെ തിരിച്ചറിഞ്ഞതോടെ ചുറ്റും കൂടിയവര്‍ വീണ്ടും ഞെട്ടി. കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ സിനിമയിലെ നായികയാണ് ലഹരിയുടെ മായിക ലോകത്ത് അഭിനയിച്ച്‌ തകര്‍ത്തത്. ആളുകള്‍ ചുറ്റും കൂടിയെങ്കിലും കൂവി വിളിച്ച്‌ ചിരിയുമായി നായികയുടെ അഭിനയം ക്‌ളൈമാക്സിലേക്ക് നീങ്ങി.

ആര്‍ക്കും പരാതിയില്ല. അസോസിയേഷന്‍ പരാതി നല്‍കാന്‍ തയ്യാറുമല്ല. ഒടുവില്‍ നായികയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ച്‌ പൊലീസ് തടിതപ്പി. പട്രോളിംഗിന്റെ ഭാഗമായി വൈകിട്ട് വീണ്ടും ഫ്ളാറ്റിലെത്തിയ പൊലീസിനു മുന്നില്‍ വാതില്‍ തുറന്നത് നായിക. രാവിലെ നടന്നതൊന്നും അറിഞ്ഞമട്ട് നായികയുടെ മുഖത്തില്ല. ഒന്നും മിണ്ടാതെ പൊലീസുകാരും മടങ്ങി. ഫ്ളാറ്റില്‍ ലഹരിയില്‍ ആറാടിയ നായിക ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്. ‘ മദ്യപിക്കും. വലിയ കപ്പാസിറ്റിയൊന്നുമില്ലെന്ന്’.

മലയാളത്തിലെ മുന്‍നിര നടി നായികയായ സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി അരങ്ങേറുന്നു. നടിയെ കൂട്ടിക്കൊണ്ടു പോകാന്‍ രാവിലെ എട്ടു മണിക്ക് കാറുമായി ഡ്രൈവര്‍ ഹോട്ടലിലെത്തി. പത്തു മണിയായിട്ടും നടിയുടെ ഒരു അനക്കവുമില്ല. സംവിധായകനും നിര്‍മ്മാതാവും മാറിമാറി വിളിച്ചിട്ടും ഫോണെടുക്കുന്നില്ല. ഒടുവില്‍ മുറിക്ക് മുന്നില്‍ ചെന്ന് കോളിംഗ് ബെല്ലടിക്കാന്‍ നിര്‍മ്മാതാവ് ഡ്രൈവറോട് നിര്‍ദ്ദേശിച്ചു.

നിറുത്താതെയുള്ള കോളിംഗ് ബെല്ലടിയില്‍ ഉറക്കച്ചടവോ‌ടെ നായിക വാതില്‍ തുറന്നു. ഡ്രൈവറെ കണ്ടതോടെ സമയമെന്തായെന്നായി ചോദ്യം. പത്തു മണി കഴിഞ്ഞെന്ന് പറഞ്ഞതോടെ ഇനി നാളെയാകാം ഷൂട്ടിംഗെന്നായി. സംവിധായകനോട് പറഞ്ഞേക്കാനും നിര്‍ദ്ദേശം.

ലെവലില്ലാതെ തെന്നി നീങ്ങിയ നടി നേരെ കട്ടിലില്‍ ചെന്നുവീണു. മദ്യത്തിന്റെ മണമില്ലെങ്കിലും നടി ലെക്കുകെട്ടിരുന്നുവെന്ന് ഡ്രൈവര്‍ നിര്‍മ്മാതാവിനോട് പറഞ്ഞു. പിന്നീട് മിക്ക ദിവസങ്ങളിലും സ്ഥിതി സമാനമായിരുന്നു. ഒരു തരത്തിലാണ് സിനിമ പൂര്‍ത്തിയാക്കിയത്.

ഷൂട്ടിംഗില്‍ സമയം പാലിക്കാത്തതിന്റെ പേരില്‍ പിന്നീടും നടി പല ലൊക്കേഷനിലും പ്രശ്നമുണ്ടാക്കി. പതുക്കെ പതുക്കെ നടി സിനിമയ്ക്ക് പുറത്താകുകയും ചെയ്‌തു.