ബോളിവുഡ് താരപദവിയിലേക്കുള്ള യാത്രക്കിടെ ലഹരിമരുന്നിന് അടിമയായിരുന്നു; കങ്കണയുടെ വിഡിയോ പുറത്ത്

മുംബൈ: താൻ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റനൗട്ട് പറയുന്ന വിഡിയോ പ്രചരിക്കുന്നു. കങ്കണ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ കൗമാരത്തിൽ വീട്ടിൽ നിന്ന് ഓടിപ്പോയതായും ബോളിവുഡ് താരപദവിയിലേക്കുള്ള യാത്രക്കിടെ ലഹരിമരുന്നിന് അടിമയായിരുന്നതായും പറയുന്നു.
മാർച്ചിൽ, നവരാത്രിയുടെ അഞ്ചാം ദിനത്തിൽ ആരാധകർക്ക് ആശംസകൾ അറിയിച്ച് പങ്കുവച്ച വിഡിയോയിൽ വിരസത, അസ്വസ്ഥത, വിഷാദം, കരച്ചിൽ എന്നിവ തോന്നുന്നുണ്ടോ എന്നു ചോദിക്കുകയും, ഇതൊരു നല്ല കാര്യമാണെന്നും അത് ക്രിയാത്മക വീക്ഷണത്തോടെ നോക്കേണ്ടതുണ്ടെന്നും പറയുന്നു.
“Main drug addict thi” pic.twitter.com/0m7GeVyde3
— Shivam Vij (@DilliDurAst) September 12, 2020
‘കുറച്ച് വർഷത്തിനുള്ളിൽ ഞാൻ ഒരു സിനിമാതാരമായി. ഞാൻ മയക്കുമരുന്നിന് അടിമയായിരുന്നു. ഞാൻ തെറ്റായ ആളുകളുടെ കൈകളിൽ അകപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് ഞാൻ കൗമാരത്തിലായിരുന്നപ്പോഴാണ്.’– വിഡിയോയിൽ പറയുന്നു.