ഭാര്യയേയും കുഞ്ഞിനെയും വെട്ടിക്കൊലപ്പെടുത്തുന്നത് തടയാനെത്തിയ അയൽവാസി വെട്ടേറ്റു മരിച്ചു

 ഭാര്യയേയും കുഞ്ഞിനെയും വെട്ടിക്കൊലപ്പെടുത്തുന്നത് തടയാനെത്തിയ അയൽവാസി വെട്ടേറ്റു മരിച്ചു

ഇടുക്കി: കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെയും കുഞ്ഞിനെയും വെട്ടിക്കൊലപ്പെടുത്താനുള്ള ഭർത്താവിന്റെ ശ്രമം തടയാനെത്തിയ അയൽവാസി വെട്ടേറ്റു മരിച്ചു. മാങ്കുളം അമ്പതാംമൈൽ ചിക്കണാംകുടിയിലെ ലക്ഷമണൻ(55) ആണ് മരിച്ചത്.

വെട്ടേറ്റു ഗുരുതര പരുക്കുകളുമായി റഷീദ (35)യെ അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 വയസ്സുള്ള കുട്ടിക്ക് പരുക്കുകളില്ല. ഭർത്താവ് ഇക്ബാൽ ഓടി രക്ഷപ്പെട്ടു.