ഏയ് എനിക്ക് അങ്ങനെയാന്നും തോന്നുകേല..എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാ ; ഇന്ദ്രന്‍സിനോട് എംഎം മണി

ജയസൂര്യ ചിത്രമായ ആട് എല്ലാവര്‍ക്കും വളരെ ഇഷ്ടമായിരുന്നു. ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രമായിരുന്നു ആശാന്‍. എംഎം മണിയുടെ ഭാവങ്ങള്‍ അപ്പാടെ ആവാഹിച്ചാണ് ഇന്ദ്രന്‍സ് ആശാന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മന്ത്രി എം.എം മണിയോട് രൂപം കൊണ്ടും ഭാവം കൊണ്ടും സാമ്യമുള്ള വേഷം ചെയ്യുമ്പോള്‍ ഭയം ഉണ്ടായിരുന്നതായി ഇന്ദ്രന്‍സ് തുറന്നു പറഞ്ഞു.
ചിത്രം പുറത്തെത്തിയതിന് ശേഷം മന്ത്രി എം എം മണിക്ക് തന്നോട് ദേഷ്യം തോന്നുമോ, തന്നോട് അദ്ദേഹം ദേഷ്യം കാണിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു എന്ന് പറയുകയാണ് ഇന്ദ്രന്‍സ്. എന്നാല്‍ ഏയ് എനിക്ക് അങ്ങനെയാന്നും തോന്നുകേല..എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാ.എന്നായിരുന്നു മന്ത്രി എം എം മണിയുടെ മറുപടി. സോഷ്യല്‍ മീഡിയകളില്‍ ഇരുവരും ഒന്നിച്ചുള്ള അഭിമുഖത്തിന്റെ വീഡിയോ വൈറല്‍ ആവുകയാണ്.
താങ്കളെ ഇഷ്ടപ്പെടുന്നവര്‍ പ്രശ്‌നമുണ്ടാക്കിയാലോ എന്ന് ഭയന്ന് ചുണ്ടനക്കിയാണ് സീനുകള്‍ എടുത്തതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.ഒരുപാട് കാര്യങ്ങളില്‍ എനിക്കും ആശാനാണ് താങ്കളെന്നും അതുകൊണ്ട് ആശാനെ എന്നുതന്നെ വിളിച്ചോട്ടെ എന്നും അഭിമുഖത്തിന്റെ തുടക്കത്തില്‍ ഇന്ദ്രന്‍സ് ചോദിക്കുന്നുണ്ട്.
നാളെ എന്നോട് ഇന്ദ്രന്‍സ് ആവണമെന്ന് പറഞ്ഞാല്‍ അതിനും ഞാന്‍ തയാറാണെന്ന് മന്ത്രിയും മറുപടി നല്‍കി.അഭിനയമോഹം ഉണ്ടായിരുന്നെന്നും ചില സീനുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ പാര്‍ട്ടി വിലക്കിയതോടെ കലാജീവിതം അവസാനിച്ചെന്നും മന്ത്രി പറഞ്ഞു.