കോവിഡ് രോഗ ലക്ഷണം കടുത്താല്‍ ഇനി മുതല്‍ ക്ഷയ രോഗ പരിശോധന കൂടി

Corona virus: vial with pipette in laboratory
കൊച്ചി: കോവിഡ് സ്ഥിരീകരിച്ച് ചികിത്സ തേടുന്നവരിൽ ഗുരുതര രോഗലക്ഷണങ്ങളുള്ളവരെ ക്ഷയ രോഗ (ടിബി) പരിശോധനയ്ക്കു കൂടി വിധേയരാക്കാൻ നിർദേശം.
വൈറസ് പരിശോധനാഫലം നെഗറ്റീവ് ആയശേഷവും രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന പനി, ചുമ, ഭാര ശോഷണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും നെഞ്ചിന്റെ എക്സ്റേയിൽ സംശയങ്ങൾ തോന്നുന്നവരെയുമാണ് ക്ഷയ രോഗ പരിശോധനയ്ക്കു കൂടി വിധേയരാക്കുന്നത്.
ALSO READ: കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് ഭാരത് ബയോടെക് ; ഇനി മനുഷ്യന്റെ കാര്യം ?
മലപ്പുറം ജില്ലയിൽ കോവിഡ് ചിക്തസതേടിയവരിൽ 27% പേർക്കു ക്ഷയരോഗം കണ്ടെത്തി. രണ്ട് രോഗങ്ങൾക്കും പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെന്നു വിദഗ്ധർ പറഞ്ഞു.