മൂത്രത്തിലും മായം ചേര്‍ത്ത് നടി രാഗിണി; സാമ്പിള്‍ പരിശോധിക്കാന്‍ നല്‍കിയത് വെള്ളം ചേര്‍ത്ത മൂത്രം!

 മൂത്രത്തിലും മായം ചേര്‍ത്ത് നടി രാഗിണി;  സാമ്പിള്‍ പരിശോധിക്കാന്‍ നല്‍കിയത് വെള്ളം ചേര്‍ത്ത മൂത്രം!

ഡ്രഗ് ടെസ്റ്റിനായി ആശുപത്രിയിലെത്തിച്ചപ്പോള്‍ നടി രാഗിണിയുടെ തട്ടിപ്പ്‌. പരിശോധനയ്ക്കായി നൽകിയ മൂത്രസാമ്പിളിൽ വെള്ളം ചേർത്താണ് നടി നൽകിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിൽ രാഗിണിയെ പരിശോധനയ്ക്കായെത്തിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ഇവർ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു പരിശോധന.

ഇതിനായി നൽകിയ മൂത്രസാമ്പിളിലാണ് രാഗിണി വെള്ളം ചേർത്തത്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ മൂത്രത്തിലെ ഊഷ്മാവ് ശരീരോഷ്മാവിന് തുല്യമാകും

എന്നാൽ നടിയുടെ തട്ടിപ്പ് മനസിലാക്കിയ ഡോക്ടര്‍ വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് നടിയോട് വീണ്ടും സാമ്പിളുകൾ നൽകാൻ ആവശ്യപ്പെട്ടു. ഇതിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

ALSO READ:കോവിഡ് രോഗ ലക്ഷണം കടുത്താല്‍ ഇനി മുതല്‍ ക്ഷയ രോഗ പരിശോധന കൂടി 

മജിസ്‌ട്രേറ്റിനു മുന്നില്‍ നടിയെ ഹാജരാക്കിയപ്പോള്‍ ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചു. മൂന്നു ദിവസത്തേക്കു കൂടി നടിയെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

കന്നഡ ഡ്രഗ് റാക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ പ്രമുഖ താരമാണ് രാഗിണി ദ്വിവേദി. ലഹരിമരുന്ന് കേസില്‍ ഇവരുടെ സുഹൃത്ത് രവി ശങ്കർ അറസ്റ്റിലായതോടെയാണ് നടിക്കും കുരുക്ക് വീണത്. കർണാടക ആർടിസി ഉദ്യോഗസ്ഥനായ ഇയാൾക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.