നടക്കുമ്പോഴും കിടക്കുമ്പോഴും വയറും താങ്ങി, വയറിൽ ചവിട്ടുന്നുണ്ടോ, അനങ്ങുന്നുണ്ടോ എന്നെല്ലാം നോക്കി എട്ടു മാസം പൊന്നുപോലെ ഉള്ളിൽ കൊണ്ടു നടന്നിട്ടും കണ്ണു നിറയെ കാണാൻ പോലുമായില്ല; കാര്യങ്ങളൊക്കെ അറിയാവുന്ന ഞാൻ എന്റെ കുഞ്ഞിന് അപകടമുണ്ടാക്കുന്ന തരത്തിൽ ആശുപത്രിയിലെത്താൻ മനപ്പൂർവം വൈകുമോ..

 നടക്കുമ്പോഴും കിടക്കുമ്പോഴും വയറും താങ്ങി, വയറിൽ ചവിട്ടുന്നുണ്ടോ, അനങ്ങുന്നുണ്ടോ എന്നെല്ലാം നോക്കി എട്ടു മാസം പൊന്നുപോലെ ഉള്ളിൽ കൊണ്ടു നടന്നിട്ടും കണ്ണു നിറയെ കാണാൻ പോലുമായില്ല; കാര്യങ്ങളൊക്കെ അറിയാവുന്ന ഞാൻ എന്റെ കുഞ്ഞിന് അപകടമുണ്ടാക്കുന്ന തരത്തിൽ ആശുപത്രിയിലെത്താൻ മനപ്പൂർവം വൈകുമോ..

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ഡോക്ടറുടെ സേവനം തക്ക സമയത്ത് കിട്ടാതെ മരിച്ചത്. സംഭവത്തെ കുറിച്ച് കണ്ണീരോടെ വെളിപ്പെടുത്തുകയാണ് കുഞ്ഞിന്റെ അമ്മ സമീറ .

‘നടക്കുമ്പോഴും കിടക്കുമ്പോഴും വയറും താങ്ങി, വയറിൽ ചവിട്ടുന്നുണ്ടോ, അനങ്ങുന്നുണ്ടോ എന്നെല്ലാം നോക്കി എട്ടു മാസം പൊന്നുപോലെ ഉള്ളിൽ കൊണ്ടു നടന്നിട്ടും കണ്ണു നിറയെ കാണാൻ പോലുമായില്ല.

സമീറ കണ്ണീരോടെ പറയുന്നു 

‘എന്റെ നാലാമത്തെ പ്രസവമല്ലേ… മൂന്നു കുട്ടികളെയും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെയല്ലേ പ്രസവിച്ചത്. മൂന്നും സുഖപ്രസവവുമായിരുന്നു. അതുപോലെ തന്നെ ഈ കുഞ്ഞും ജനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. കാര്യങ്ങളൊക്കെ അറിയാവുന്ന ഞാൻ എന്റെ കുഞ്ഞിന് അപകടമുണ്ടാക്കുന്ന തരത്തിൽ ആശുപത്രിയിലെത്താൻ മനപ്പൂർവം വൈകുമോ…

എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ മുൻപേ ആശുപത്രിയിലേക്കു പോകില്ലേ. 10–15 മിനിറ്റു കൊണ്ടാണ് എല്ലാം സംഭവിച്ചത്, എല്ലാം കഴിഞ്ഞത്… ഈ ഗർഭാവസ്ഥയിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഭവം നടക്കുന്നതിന്റെ തലേദിവസമോ അന്നു രാവിലെ എഴുന്നേറ്റപ്പോഴോ ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല.

അന്നു രാവിലെ 6 മണിക്ക് എഴുന്നേറ്റു ചായ കുടിച്ചു. കുട്ടികൾക്കു ചായയെടുക്കുന്നതിനായി പോയ സമയത്താണു സംഭവം നടന്നത്. 7 മണിയൊക്കെ ആയിട്ടുണ്ടാവും. പെട്ടെന്നു വയറുവേദന തുടങ്ങുകയായിരുന്നു. പ്രസവത്തീയതിക്ക് ഇനിയും ഒരു മാസത്തിൽ കൂടുതൽ സമയമുണ്ടല്ലോ… എട്ടാം മാസത്തിലെ വേദനയാകുമെന്ന് ആദ്യം വിചാരിച്ചു.

എന്നാൽ വയറുവേദന കുറയുന്നുണ്ടായിരുന്നില്ല. പ്രസവവേദനയാണെന്ന് മനസ്സിലാക്കിയപ്പോൾ എഴുന്നേറ്റ് ആശുപത്രിയിലേക്ക് എത്താൻ കഴിയുന്ന അവസ്ഥയായിരുന്നില്ല. ഉടൻ തന്നെ ഭർത്താവ് അടുത്തുള്ള അഗ്നിരക്ഷാ നിലയത്തിലെത്തി വിവരം പറഞ്ഞു.

അപ്പോഴേക്കും അടുത്തുള്ള വീട്ടുകാരുമെത്തി. ഭർത്താവ് തിരിച്ചെത്തും മുൻപു തന്നെ കുഞ്ഞിനെ പ്രസവിച്ചു. പത്തോ പതിനഞ്ചോ മിനിറ്റിനുള്ളിലായിരുന്നു എല്ലാം സംഭവിച്ചത്. കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്തതിനാൽ എന്നെ ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിയുമായിരുന്നില്ല. അടുത്തുള്ള ആശുപത്രിയിലെത്തി ഭർത്താവ് കാര്യം പറഞ്ഞെങ്കിലും അവർ വന്നില്ല. പിന്നീടൊരു നഴ്സെത്തി പൊക്കിൾക്കൊടി മുറിച്ചു മാറ്റി. എന്നാൽ അപ്പോഴേക്കും എന്റെ കുഞ്ഞ്…!’