വിചിത്ര രൂപത്തിലുള്ള മരങ്ങളും ഇരുട്ടും കനംതിങ്ങിയ കാറ്റും; ഹോഹയ് ബാസിയു കാട്ടില്‍ നമ്മളെ പേടിപ്പിക്കാന്‍ വേണ്ടതെല്ലാം ഉണ്ട്‌ !

 വിചിത്ര രൂപത്തിലുള്ള മരങ്ങളും ഇരുട്ടും കനംതിങ്ങിയ കാറ്റും;  ഹോഹയ് ബാസിയു കാട്ടില്‍ നമ്മളെ  പേടിപ്പിക്കാന്‍ വേണ്ടതെല്ലാം ഉണ്ട്‌ !

റൊമാനിയയിലെ ക്ലൂജ്-നാപ്പോക എന്ന സ്ഥലത്തിനടുത്താണ് 250 ഹെക്ടറോളം സ്ഥലത്ത് ഹോയയ് ബാസിയു കാട് സ്ഥിതി ചെയ്യുന്നത്.വിചിത്ര രൂപത്തിലുള്ള മരങ്ങളും ഇരുട്ടും കനംതിങ്ങിയ കാറ്റും എല്ലാം ചേര്‍ന്ന് പേടിപ്പിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. സഞ്ചാരികളെ ഏറെ അതിശയിപ്പിക്കുകയും അതേ സമയം പേടിപ്പിക്കുകയും ചെയ്യുന്ന ഈ കാട് റൊമേനിയയിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന കാട് എന്നാണ് ഹോയയ് ബാസിയു അറിയപ്പെടുന്നത്.

വിചിത്രവും ഭയപ്പെടുത്തുന്നതുമായ നിരവധി കഥകള്‍ ഈ കാടിനെ ചുറ്റിയുണ്ട്. പ്രദേശത്തിന്റെ കുപ്രസിദ്ധി കാരണം റൊമാനിയന്‍ ബര്‍മുഡ ട്രയാംഗിള്‍ എന്നാണിതിനെ വിളിക്കുന്നത്. ഒരിക്കല്‍ കയറിയാല്‍ പുറത്തിറങ്ങുവാന്‍ കഴിയാത്തതും ഉള്ളില്‍ കയറിയാല്‍ വിചിത്ര അനുഭവങ്ങളുണ്ടാകുന്നതുമെല്ലാം ഇവിടെ സ്വാഭാവീകമായ കാര്യങ്ങളാണ്. കട്ടി കൂടിയ മഞ്ഞും ഇരുട്ടില്‍ നിന്നും ഉയരുന്ന നിലവിളി ശബ്ദങ്ങളും അലറിക്കരച്ചിലുകളുമെല്ലാം ഇവിടെ സ്ഥിരം സംഭവങ്ങളാണ്.

പല കാരണങ്ങളാല്‍ കാടിനുള്ളില്‍ കയറിയ ആയിരത്തോളം ആളുകള്‍ ഇനിയും തിരികെ വന്നിട്ടില്ലെന്നാണ് ഈ സ്ഥലത്തെക്കുറിച്ച് പറയുന്നത്. തന്‍റെ 200 ആടുകളെയും കൊണ്ട് ആടുമേയിക്കുവാനായി കാട്ടില്‍ കയറി ഒരു ഇടയന്‍ തിരികെ വരാതായതോടെയാണ് ഈ പ്രദേശം വലിയ രീതിയില്‍ ചര്‍ച്ചാ വിഷയമാകുന്നത്.

അന്യഗ്രഹ ജീവികളുടെ ഒരു സങ്കേതമാണിതെന്നും അവരിവിടെ സന്ദര്‍ശിത്തുവാറുണ്ടെന്നും തരത്തില്‍ വാര്‍ത്തകള്‍ ഇവിടെ വരാറുണ്ട്. പലപ്പോഴും ഈ കാടിനുള്ളില്‍ കയറി ഫോട്ടോ എടുക്കുമ്പോള്‍ വിചിത്രങ്ങളായ പല വസ്തുക്കളും ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമത്രെ. എമിൽ ബർനെ എന്ന ഫൊട്ടോഗ്രഫർക്ക് 1968 ല്‍ ഇവിടെ നിന്നും ഒരു അന്യഗ്രഹ പേടകത്തിന്റെ ഫോട്ടോ എടുക്കുവാന്‍ സാധിച്ചിരുന്നു.

1960 കളിൽ, അലക്സാണ്ടർ സ്വിഫ്റ്റ് എന്നു പേരായ ഒരു ബയോളജിസ്റ്റ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കാന്തികതയെയും പ്രകാശ പ്രതിഭാസങ്ങളെയും കുറിച്ച് പഠിക്കാനുള്ള ഒരു ദൗത്യത്തിനായി പുറപ്പെട്ടു. കുറച്ചുകാലം അദ്ദേഹം ഇത് പഠിക്കുകയും ഒട്ടേറെ ഫോട്ടോകള്‍ എടുക്കുകയും ചെയ്തിരുന്നു. കാടിനു‌ള്ളിലായിരുന്ന സമയത്ത് അദ്ദേഹത്തിന് വിചിത്രങ്ങളായ പല അനുഭവങ്ങളും ഉണ്ടായിരുന്നു. 1993 ലാണ് അദ്ദേഹം മരിക്കുന്നത്.

മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന്റെ ഈ കാടുകളെക്കുള്ള മുഴുവന്‍ ഫോട്ടോകളും കാണാതെ പോയിരുന്നു. പിന്നീട് ഒരിക്കലും കണ്ടെത്താനാവാത്ത വിധം നഷ്ടപ്പെട്ട ഫോട്ടോകളില്‍ വളരെ കുറച്ച് മാത്രം ലഭിച്ചിരുന്നു.