തുപ്പല്‍ വൈന്‍, ജയില്‍ ടോയ്‌ലറ്റുകളില്‍ ഉണ്ടാക്കിയ ബ്രാണ്ടി..മദ്യപിക്കാന്‍ തോന്നുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ വന്നാല്‍ ഇനി കുടിക്കാന്‍ തോന്നുമോ..!

 തുപ്പല്‍ വൈന്‍, ജയില്‍ ടോയ്‌ലറ്റുകളില്‍ ഉണ്ടാക്കിയ ബ്രാണ്ടി..മദ്യപിക്കാന്‍ തോന്നുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ വന്നാല്‍ ഇനി കുടിക്കാന്‍ തോന്നുമോ..!

തുപ്പല്‍ കൊണ്ടുണ്ടാക്കിയ വൈന്‍, ജയില്‍ ടോയ്‌ലറ്റുകളില്‍ ഉണ്ടാക്കിയ ബ്രാണ്ടി, അണ്ണന്റെ ഉണക്കിയ ശവശരീരത്തില്‍ ക്രമീകരിച്ചിരിക്കുന്ന കുപ്പിയില്‍ നിന്നുള്ള വോഡ്ക തുടങ്ങിയ കേട്ടാല്‍ അറപ്പുളവാക്കുന്ന സംഭവങ്ങളാണ് മേശപ്പുറത്തെത്തുന്നതെങ്കിലോ?

മദ്യം നിറച്ച ഗ്ലാസ് സിപ് ചെയ്യുമ്പോള്‍ ഇതുകൂടി കേട്ടോളൂ… ഇങ്ങനെയുമുണ്ട് ചിലത്. കാള വൃഷണങ്ങളും പുഴുത്തിന്നുന്ന ചീസുകളുടെയും പ്രദര്‍ശനങ്ങള്‍ നടത്തിയ സ്വീഡനിലെ മാല്‍മോയിലെ ഡിസ്ഗസ്റ്റിംഗ് ഫുഡ് മ്യൂസിയം (വെറുപ്പുളവാക്കുന്ന ഭക്ഷണ മ്യൂസിയം) ആണ് ഈ പുതിയ ‘ഡ്രിങ്ക്‌സ് മെനു’വിന്റെ പിന്നില്‍. ഒരു താല്‍ക്കാലിക എക്‌സിബിഷന്റെ ഭാഗമായാണ് വെറൈറ്റി മദ്യങ്ങള്‍ മ്യൂസിയം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ മദ്യത്തിനോടുള്ള അഭിനിവേശം യഥാര്‍ത്ഥത്തില്‍ സത്യമാണോ എന്ന് കുടിയന്മാര്‍ക്ക് ഉറപ്പിക്കാന്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും വിധമാണ് പുതിയ വെറുപ്പുളവാക്കുന്ന മദ്യങ്ങള്‍ അവതരിപ്പിക്കുന്നത് എന്ന് മ്യൂസിയം ഡയറക്ടര്‍ ആന്‍ഡ്രെസ്സ് അഹ്‌റെന്‍സ് പറയുന്നു. ലോകം മുഴുവന്‍ ആള്‍ക്കാര്‍ക്ക് മദ്യപിക്കാന്‍ ഇഷ്ടം ആണ്. അതുകൊണ്ട് തന്നെ പുത്തന്‍ തലമുറയ്ക്കായി കുറച്ചു നൂതനമായ ഫ്‌ലേവറുകള്‍ ഞങ്ങള്‍ ഒരുക്കുകയാണ്,’ അഹ്‌റെന്‍സ് പറഞ്ഞു.

മേല്പറഞ്ഞ മദ്യവിഭവങ്ങള്‍ കൂടാതെ, ഔഷധ മദ്യങ്ങള്‍ എന്ന് പേരുള്ള ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഗാമെല്‍ ഡാന്‍സ്‌ക്, ഇറ്റാലിയന്‍ അമറോയായ ഫെര്‍നെറ്റ്ബ്രാങ്ക എന്നിവയും പ്രദര്‍ശനത്തിനുണ്ട്. സ്വീഡിഷ് നഗരമായ മാല്‍മോയിലെ ഈ വ്യത്യസ്തമായ മ്യൂസിയം രണ്ട് വര്‍ഷം മുന്‍പാണ് തുറന്നത്. സ്ഥിരം രീതികളില്‍ നിന്നും വ്യതിചലിക്കുക, വ്യസ്ഥിതികളെ പ്രകോപിപ്പിക്കുക എന്നിങ്ങനെയുള്ള ആശയത്തോടെ ആരംഭിച്ച മ്യൂസിയത്തില്‍ സാധാരണ ഗതിയില്‍ വെറുപ്പുളവാക്കുന്ന പല കാര്യങ്ങളുമുണ്ട്.

മ്യൂസിയത്തില്‍ പതിവായി പ്രദര്‍ശിപ്പിക്കുന്ന ഡസന്‍ കണക്കിന് ഭക്ഷ്യവസ്തുക്കളില്‍ ചിലതാണ് കാളയുടെ ലിംഗം, പെറുവില്‍ നിന്നുള്ള തവള സ്മൂത്തികള്‍, ചൈനയിലും കൊറിയയിലും ഉപയോഗിക്കുന്ന കുഞ്ഞു എലികളെകൊണ്ട് നിര്‍മ്മിച്ച വീഞ്ഞ്, സ്വീഡന്റെ ‘സര്‍സ്‌ട്രോമിംഗ്, കുപ്രസിദ്ധമായ പുളിപ്പിച്ച മത്തി എന്നിവ.

കഴിഞ്ഞില്ല പുളിപ്പിച്ച കുട്ടിയുടെ മലം, അരി എന്നിവയില്‍ നിന്ന് ഔഷധ ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയ ഒരു പുരാതന കൊറിയന്‍ പാനീയം, പെറുവില്‍ നിന്നുള്ള തുപ്പല്‍കൊണ്ട് പുളിപ്പിച്ച ധാന് ബിയര്‍, പുളിപ്പിച്ച വാഴപ്പഴത്തില്‍ നിന്ന് ഉഗാണ്ടന്‍ ജിന്‍, ജയില്‍ ടോയ്‌ലറ്റിന്റെ ടാങ്കില്‍ പുളിപ്പിച്ച പഴുത്ത ഓറഞ്ചില്‍ നിന്നുള്ള വീഞ്ഞ് (ചിച്ച ഡി മുകോ) തുടങ്ങിയ സംഭവങ്ങളാണ് മ്യൂസിയത്തില്‍