പ്രതിഷേധം ഫലം കണ്ടില്ല; യുവ ഗുസ്തി താരം നവീദ് അഫ്കാരിയെ ഇറാന്‍ തൂക്കിലേറ്റി

 പ്രതിഷേധം ഫലം കണ്ടില്ല;  യുവ ഗുസ്തി താരം നവീദ് അഫ്കാരിയെ ഇറാന്‍ തൂക്കിലേറ്റി

ടെഹ്‌റാന്‍: ആഗോള പ്രതിഷേധങ്ങള്‍ അവഗണിച്ച് ഗുസ്തിതാരം നവീദ് അഫ്കാരി(27)യുടെ വധശിക്ഷ ഇറാന്‍ നടപ്പിലാക്കി. 2018ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ വാട്ടര്‍ സപ്ലെ കമ്പനി ഉദ്യോഗസ്ഥനായ ഹസന്‍ തുര്‍ക്ക്മാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് നവീദ് അഫ്കാരിയുടെ വധശിക്ഷ ഇറാന്‍ നടപ്പിലാക്കിയത്.

വധശിക്ഷ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ഇറാനിലും അന്താരാഷ്ട്ര തലത്തിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ചെറുപ്പക്കാരനെ കൊലപ്പെടുത്താതിരുന്നാല്‍ ഇറാനെ താന്‍ അഭിനന്ദിക്കുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നത്.

അഫ്കാരിയെ വധിച്ചാല്‍ ഇറാനെ ലോക കായിക രംഗത്തു നിന്ന് പുറത്താക്കണമെന്ന് 85,000 അത്‌ലറ്റുകളെ പ്രതിനിധീകരിക്കുന്ന ഒരു ആഗോള യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.