നാടെങ്ങും രാജിക്കായി മുറവിളി, വീട്ടില്‍ സൂപ്പര്‍കൂളായി കെടി ജലീല്‍

മലപ്പുറം : സ്വര്‍ണക്കടത്ത് കേസിലും നയതന്ത്ര പാഴ്‌സലിലെ പ്രോട്ടോക്കോള്‍ ലംഘനത്തിനും നാടെങ്ങും മന്ത്രി കെടി ജലീലിന്റെ രാജിയ്ക്കായി പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയണ്. തലസ്ഥാന നഗരം സംഘര്‍ഷ ഭരിതമാണ്. പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തി വീശുന്നു, ജലപീരങ്കി പ്രയോഗിക്കുന്നു. പ്രതിഷേധക്കാരില്‍ പലര്‍ക്കും പരിക്കേല്‍ക്കുന്നു. എന്നാല്‍ ഇതൊന്നും നമ്മുടെ കഥാനായകനെ ബാധിക്കുന്നില്ല.
നാടെങ്ങും പ്രതിഷേധ പരമ്പര അരങ്ങേറുമ്പോൾ വളാഞ്ചേരിയിലെ വീട്ടിൽ സൂപ്പർകൂളായി മന്ത്രി കെ.ടി.ജലീൽ. ശനിയാഴ്ച രാവിലെ അയൽവാസിയായ രഞ്ജിത്തിന്റെ മകന്റെ ചോറൂണ് മന്ത്രിയുടെ സാന്നിധ്യത്തിൽ വീട്ടിൽ നടന്നു.
ഏതാനും സുഹൃത്തുക്കൾ രാവിലെ വീട്ടിൽ മന്ത്രിക്കു പിന്തുണ അറിയിച്ചെത്തി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും മന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടന്നു. വസതിക്കു സമീപം വലിയ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.