വയര്‍ലസിലൂടെ പൊലീസിനെ ചുറ്റിച്ച കോബ്രയെ ഓര്‍മ്മയില്ലെ ! താരം ജീവിക്കാന്‍ വേണ്ടി ഉണക്കമീന്‍ വില്‍പ്പനയിലാണ്‌

 വയര്‍ലസിലൂടെ പൊലീസിനെ ചുറ്റിച്ച കോബ്രയെ ഓര്‍മ്മയില്ലെ ! താരം ജീവിക്കാന്‍ വേണ്ടി ഉണക്കമീന്‍ വില്‍പ്പനയിലാണ്‌

‘വയര്‍ലസിലൂ’ടെ പൊലീസിനെ ചുറ്റിച്ച കോബ്ര. ആക്‌ഷന്‍ ഹീറോ ബിജു’ എന്ന സിനിമ കണ്ടവരാരും കോബ്രയെ മറക്കാനിടയില്ല. അത്രയും മികച്ച അഭിനയമായിരുന്നു കോബ്ര കാഴ്ച്ച വച്ചത്.

ആദ്യസിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ലഭിച്ചിട്ടും കോവിഡ്കാലം പാക്കപ്പ് പറഞ്ഞ സിനിമാക്കഥയാണ് കോബ്ര രാജേഷിന്റേത്. ജീവിക്കാന്‍ പുതിയവേഷമണിഞ്ഞ് അദ്ദേഹമിപ്പോള്‍ ആലപ്പുഴയിലെ കടപ്പുറത്തുണ്ട്.

ഓക്കി കാലത്ത് വീട് നിലംപൊത്തിയതോടെ വാടകവീട്ടിലാണ് രാജേഷിന്റെ താമസം. കോവിഡ് കാലം കൂടി ആയതോടെ ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാതെയായി. അങ്ങനെയാണ് ഉണക്കമീൻ കച്ചവടത്തിലേയ്ക്ക് എത്തിയത്. നാടകവും മിമിക്രിയുമൊക്കെയായി വർഷങ്ങളായി കലാരംഗത്ത് ഉള്ളയാളാണ് രാജേഷ്.