ശത്രു മരത്തില്‍! ചാടിപ്പിടിച്ച് കടിച്ചു കൊന്ന് ഹീറോ- വീഡിയോ വൈറല്‍

 ശത്രു മരത്തില്‍! ചാടിപ്പിടിച്ച് കടിച്ചു കൊന്ന് ഹീറോ- വീഡിയോ വൈറല്‍

മരത്തിന് മുകളില്‍ ഇരിക്കുന്ന പാമ്പിനെ ചാടി പിടിച്ച് കടിച്ചു കൊല്ലുന്ന കീരിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

പ്രവീണ്‍ അന്‍ഗുസാമി ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മരത്തിന് മുകളില്‍ വിശ്രമിക്കുകയാണ് പാമ്പ്. തൊട്ടു താഴെ കീരിയുളള കാര്യം അറിയാതെയാണ് പാമ്പിന്റെ വിശ്രമം. പാമ്പിന്റെ സാന്നിധ്യം മനസിലാക്കിയ കീരി ഞൊടിയിടയില്‍ ആക്രമണം നടത്തുന്നതാണ് വീഡിയോയിലുളളത്.

പാമ്പ് മരത്തിന്റെ കൊമ്പിലുണ്ടെന്ന് മനസിലാക്കിയ കീരി, സര്‍വശക്തിയുമെടുത്ത് ചാടി പാമ്പിനെ പിടികൂടുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം. തുടര്‍ന്ന് കടിച്ചു കുടഞ്ഞ് പാമ്പിനെ കൊല്ലുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.