റംസിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രേരിപ്പിച്ചത് നടി ലക്ഷ്മി പ്രമോദ്; ലക്ഷ്മി ഷൂട്ടിംഗിന് പോകുമ്പോള്‍ കുട്ടിയെ നോക്കാന്‍ റംസിയെ ഒപ്പം കൂട്ടിയത് ഹാരിസ് മുതലെടുത്തു

കൊല്ലം : പ്രതിശ്രുത വരന് വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും. ഇവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് റംസിയുടെ മാതാപിതാക്കള്‍ ഉയര്‍ത്തുന്നത്.
ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പോലീസിന്റെ കസ്റ്റഡിയിലാണ്. റംസിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ലക്ഷ്മി പ്രമോദാണു പ്രേരിപ്പിച്ചതെന്നും റംസിയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ പ്രതിശ്രുത വരന് ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണു ലക്ഷ്മി. ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമാകുമെന്നു പോലീസ് അറിയിച്ചു. നടിയും കേസില്‍ ആരോപണ വിധേയരായവരും ഒളിവില്‍ പോയതായും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
ഹാരിസും റംസിയുമായുള്ള വിവാഹം ഉറപ്പിച്ചതിനുശേഷം പലതവണ ലക്ഷ്മി പ്രമോദ് റംസിയുടെ വീട്ടില്‍ വരികയും തനിക്കൊപ്പം റംസിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യാറുണ്ടായിരുന്നു. സീരിയല്‍ താരമായ ലക്ഷ്മിയ്ക്ക് ഷൂട്ടിംഗിന് പോകുമ്പോള്‍ കുട്ടിയെ നോക്കാനായിട്ടായിരുന്നു റംസിയെയും കൂട്ടിയിരുന്നത്.
പല ലൊക്കേഷനുകളിലും ഇതുപോലെ റംസിയെ ഇവര്‍ കൊണ്ടു പോയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പോുകുമ്ബോള്‍ ഹാരിസും ഇവര്‍ക്കൊപ്പം ഉണ്ടാകുമായിരുന്നുവെന്നും ഈ സാഹചര്യം മുതലെടുത്ത് ഹാരിസ് റംസിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കാറുണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.