ഞാനും ചാലുവും പാലാ വരെ ഒന്നു പോയതാണ്! എം.സി റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞ് വിവാദമായ താരങ്ങൾ ഞങ്ങള്‍ തന്നെ; തുറന്നു സമ്മതിച്ച് പൃഥിയും ദുല്‍ഖറും !

 ഞാനും ചാലുവും പാലാ വരെ ഒന്നു പോയതാണ്! എം.സി റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞ് വിവാദമായ താരങ്ങൾ ഞങ്ങള്‍ തന്നെ;  തുറന്നു സമ്മതിച്ച് പൃഥിയും ദുല്‍ഖറും !

കോട്ടയം: കുറച്ചു ദിവസം മുമ്പാണ് കോട്ടയത്ത് എംസി റോഡിലൂടെ അമിതവേഗതയില്‍ പാഞ്ഞ കാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. സിനിമാതാരങ്ങളാണ് കാറിലെന്നായിരുന്നു വിവരം. ഇപ്പോള്‍ വിവാദമായ വീഡിയോയിലെ താരങ്ങള്‍ തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ പൃഥ്വി രാജും ദുല്‍ഖര്‍ സല്‍മാനും.

അടുത്തിടെ ഒരു ടിവി ഷോയിൽ പൃഥ്വിരാജ് തന്നെയാണ് വാഹനത്തിൽ അമിത വേഗത്തിൽ പാഞ്ഞത് തങ്ങൾ തന്നെയാണ് എന്നു സമ്മതിച്ചിരിക്കുന്നത്.

എറണാകുളത്ത് നിന്നും പാലായിലേക്കാണ് ഇരുവരും കാറിൽ പോയത്. പൃഥ്വിരാജ് ലംബോർഗിനിയിലും ദുൽഖർ പോർഷെയിലുമായാണ് യാത്ര ചെയ്തിരുന്നത്. രണ്ടു പേരും അമിത വേഗത്തിലാണ് വാഹനത്തിൽ പാഞ്ഞിരുന്നത്. ഇരുവരുടെയും കാറുകളെ പിൻതുടർന്ന് എത്തിയ ബൈക്ക് യാത്രക്കാർ വീഡിയോ പകർത്തിയിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഇതിനു പിന്നാലെയാണ് സംഭവം മാധ്യമങ്ങളിൽ എത്തിയതും വാർത്ത വിവാദമായതും.

ഞാനും ചാലുവും പാലാ വരെ ഒന്നു പോയതാണ്. അതു ഞങ്ങളുടെ ആരാധകർ ആരോ മൊബൈലിൽ ഷൂട്ട് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു. അമിത വേഗമാണ് എന്നു ആരോപണം ഉയർന്നതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി. അമിത വേഗം അല്ലായിരുന്നെന്നും ഞങ്ങൾ നല്ല കുട്ടികളായാണ് പോയതെന്നും അവർക്കു മനസിലായതായും പൃഥ്വിരാജ് ടിവി പരിപാടിക്കിടെ പറഞ്ഞിരിക്കുകയാണ്.