നടി ലക്ഷ്മി പ്രമോദ് ഒളിവില്‍, ഫോൺ സ്വിച്ച് ഓഫ്

 നടി ലക്ഷ്മി പ്രമോദ് ഒളിവില്‍, ഫോൺ സ്വിച്ച് ഓഫ്

കൊല്ലം: വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആരോപണവിധേയയായ നടി ലക്ഷ്മി പ്രമോദ് ഒളിവിലെന്ന് റിപ്പോര്‍ട്ട്. നടിയുടെ കുടുംബവും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകാൻ ഇവരോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. അസൗകര്യം അറിയിച്ചതിനാൽ പോലീസ് ബുധനാഴ്ച എത്താൻ അനുമതി നൽകി. എന്നാൽ ബുധനാഴ്ചയും കൊട്ടിയം പോലീസ് സ്റ്റേഷനിൽ ഇവർ എത്താതിരുന്നതോടെയാണ് അന്വേഷണം തുടങ്ങിയത്.

നടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഫോൺ സ്വിച്ച് ഓഫ് ആകുന്നതിന് മുൻപ് കരുനാഗപ്പള്ളിയിലെ വീട്ടിലുണ്ടായിരുന്നുവെന്ന് മനസിലാക്കി അവിടെ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. നടിയുടെയും കുടുംബാംഗങ്ങളുടെയും മുഴുവൻ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് അറിയിച്ചു.