കൂത്താട്ടുകുളത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം;  പിടിയിലായ പ്രതിക്ക് കോവിഡ് !കൂത്താട്ടുകുളം സ്റ്റേഷനിലെ പൊലീസുകാർ നിരീക്ഷണത്തിൽ 

 കൂത്താട്ടുകുളത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം;  പിടിയിലായ പ്രതിക്ക് കോവിഡ് !കൂത്താട്ടുകുളം സ്റ്റേഷനിലെ പൊലീസുകാർ നിരീക്ഷണത്തിൽ 

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണത്തിനിടെ പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേഷനിലെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി.

പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരാണ് നിരീക്ഷണത്തില്‍ പോയത്.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് കൂത്താട്ടുകുളത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തുന്നതിനിടെയാണ് രാമപുരം സ്വദേശി പിടിയിലാകുന്നത്. ജീവനക്കാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

തൊടുപുഴയില്‍ നിന്ന് മോഷണം നടത്തി കൂത്താട്ടുകുളത്തെത്തിയ പ്രതി സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി മോഷണം നടത്തുകയായിരുന്നുവെന്നാണ് വിവരം. ഇയാളുടെ പക്കല്‍ നിന്നും സ്വര്‍ണവും പണവും കണ്ടെത്തിയെന്നും സൂചനയുണ്ട്.