ഷുഗർ ലെവൽ കുറഞ്ഞ് മുട്ടിലിഴഞ്ഞ് സഹായത്തിനു കേഴുന്ന മുത്തശ്ശി; ബെന്‍സ് കാറില്‍ പറന്ന് 11കാരന്‍ കൊച്ചുമകന്‍

 ഷുഗർ ലെവൽ കുറഞ്ഞ് മുട്ടിലിഴഞ്ഞ് സഹായത്തിനു കേഴുന്ന മുത്തശ്ശി; ബെന്‍സ് കാറില്‍ പറന്ന് 11കാരന്‍ കൊച്ചുമകന്‍

ഷുഗർ ലെവൽ കുറഞ്ഞ് അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമായി വന്ന വയോധികയുടെ രക്ഷകനായി കൊച്ചുമകൻ. തനിക്ക് നടക്കാനാകുമായിരുന്നില്ലെന്നും മുട്ടിലിഴഞ്ഞ് സഹായത്തിനു കേഴുന്ന തന്നെ കണ്ട 11 കാരൻ കൊച്ചുമകൻ ഓടിയെത്തുകയായിരുന്നവെന്നും മുത്തശ്ശി പറയുന്നു. ഇന്ത്യാനോപോളിസിലാണ് സംഭവം. പിജെ ബ്രൂവർ ലയെ എന്ന 11 കാരനാണ് മുത്തശ്ശിയുടെ രക്ഷകനായത്.

വീട്ടുമുറ്റത്തു നിന്നും അകത്തേക്കെത്തിയ പിജെ നേരെ കയ്യില്‍ കിട്ടിയ കീ എടുത്തുകൊണ്ടാണ് ഓടിയത്. പിന്നെ മുത്തശ്ശി കണ്ടത് വീട്ടിലെ ബെൻസ് തന്റെ അടുക്കലേക്ക് എത്തുന്നതാണ്.

മുത്തശ്ശിയെ വണ്ടിയിലിരുത്തി ഉടൻ ആശുപത്രിയിലാക്കുകയായിരുന്നു ഈ പതിനൊന്നുകാരൻ. ബെൻസിന്റെ കീ ആണ് ആദ്യം കണ്ണില്‍ പെട്ടത്. അപ്പോൾ തന്നെ അതെടുത്ത് അവൻ ഓടുകയായിരുന്നുവെന്ന് മുത്തശ്ശി പറയുന്നു.