മുപ്പത്തിയഞ്ചു വര്‍ഷം മുമ്പ് തുളസിക്കതിര്‍ നുള്ളിയെടുത്തത് സഹദേവന്‍; ഇന്നത് എല്ലാവരും മാറ്റിപ്പാടി

തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായി എന്ന ഭക്തി ഗാനം തൃക്കൊടിത്താനം സച്ചിദാനന്ദന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഈ ഗാനത്തിന്റെ രചയിതാവ് മറ്റൊരാളാണെന്നതാണ് വാസ്തവം.
ഒട്ടേറെ പേര്‍ വ്യത്യസ്ത രീതിയില്‍ ആലപിച്ച ആ ഗാനം എഴുതിയത് കൊല്ലം കരുനാഗപ്പള്ളിയിലുള്ള ഒരു സാധാരണക്കാരനായ മരംകയറ്റ തൊഴിലാളിയാണ് . മനോരമയാണ് ഈ വരികളുടെ ഉടമയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ പാട്ട് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. തൃക്കൊടിത്താനം സച്ചിദാനന്ദനും മറ്റു കലാകാരന്‍മാരും പാടിയത് എല്ലാവരും നേഞ്ചേറ്റിയതാണ്. എന്നാല്‍ ഇതൊന്നും പാട്ടിന്റെ രചയിതാവ് അറിഞ്ഞിരുന്നില്ല. ഒടുവില്‍ ആ കലാകാരനെ കണ്ടെത്തി. തൊടിയൂര്‍ സ്വദേശി സഹദേവന്‍.മരംക്കയറ്റ തൊഴിലാളിയായിരുന്ന സഹദേവന്‍ മുപ്പത്തിയഞ്ചു വര്‍ഷം മുന്‍പ് എഴുതിയ വരികളാണ് ചില മാറ്റങ്ങള്‍ വരുത്തി എല്ലാവരും പാടിയത്.
കുറച്ച് അധികം ഭക്തിഗാനങ്ങള്‍ സഹദേവന്‍ കുറിച്ചുവെച്ചിട്ടുണ്ട്. അതൊക്കെ ആരെങ്കിലും പാടി വൈറലാക്കുന്നതില്‍ എണ്‍പത്തിരണ്ടുകാരന് സന്തോഷമേയുള്ളു.
ഫോട്ടോ, വാര്‍ത്ത കടപ്പാട് മനോരമ