എന്നെ മാത്രം മമ്മൂക്ക ഹാപ്പി ബെര്‍ത്ത്‌ഡേക്ക് വിളിച്ചില്ല, ഇനി ഞാന്‍ മിണ്ടില്ല…’; കുഞ്ഞു പരിഭവം പങ്കുവെച്ച് മമ്മൂട്ടി

പിറന്നാളിന് പിന്നാലെ മമ്മൂട്ടി പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ‘പിണങ്ങല്ലേ, എന്താ മോളുടെ പേര്…’ എന്ന് കുറിച്ചുകൊണ്ടാണ് മമ്മൂട്ടി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സത്യത്തില്‍ ഈ വീഡിയോ ഒരു കുഞ്ഞു വാവയുടെ പരിഭവം പറച്ചിലാണ്. ഇനി എന്താണ് പരിഭവം എന്നല്ലേ… ഹാപ്പി ബര്‍ത്ത്‌ഡേയ്ക്ക് തന്നെ മാത്രം മമ്മൂട്ടി വിളിച്ചില്ലാ എന്നാണ് കുരുന്നിന്റെ പരിഭവം. മമ്മൂട്ടിയോട് ഇനി ഞാന്‍ മിണ്ടൂല എന്നും കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ഇതിനോടകംതന്നെ നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
https://www.facebook.com/watch/?v=1180763362296195&extid=rDMsIWurSjmk0UsH