15 മാസമായി ശമ്പളമില്ല; പട്ടിണി മാറ്റാന്‍ സര്‍ക്കാര്‍ ഡോക്ടര്‍ ഓട്ടോ ഓടിക്കുകയാണ്

2009-2010ൽ മികച്ച മെഡിക്കൽ ഓഫീസറായിരുന്നു ഡോ. എം.എച്ച് രവീന്ദ്രനാഥ്. ഇദ്ദേഹത്തിന്‍റെ ദുരിതം തുടങ്ങിയത് 2018 ൽ. ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെ സർക്കാർ ഡോക്‌ടർ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങി. 24 വർഷമായി സേവനം നടത്തിയ സർക്കാർ ഡോക്ടർക്ക് 15 മാസമായി ശമ്പളം പോലും ലഭിച്ചിരുന്നില്ല.
ബെള്ളാരി ജില്ലാ പഞ്ചായത്ത് സിഇഒ ആയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍റെ സഹപാഠിയെ ദേശീയ ആരോഗ്യ മിഷന് കീഴിൽ സ്‌പെഷലിസ്റ്റ് ഡോക്ടറായി നിയമിക്കാൻ ശുപാർശ ചെയ്യാത്തതാണ് ഈ ഗതി വരാൻ കാരണം. ആരോഗ്യ വകുപ്പിന്‍റെ യോഗങ്ങളിൽ തുടർച്ചയായി കുറ്റപ്പെടുത്തുകയും പല തവണയായി കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുകയും ചെയ്‌തു.
തുടർന്ന് സസ്പെൻഷനിലായി.2019 ജൂൺ മുതൽ ശമ്പളം ലഭിക്കാത്തതാണ് ഓട്ടോ ഓടിക്കാനുള്ള ചിന്തയ്ക്ക് പിന്നിൽ. അഞ്ച് ദിവസമായി ദാവനഗെരെയില്‍ സവാരി പോകുന്ന രവീന്ദ്രനാഥിന്‍റെ ഓട്ടോയുടെ മുന്നില്‍ ഐഎഎസ് ഓഫീസര്‍മാരുടെ ദുര്‍ഭരണമാണ് തനിക്ക് ഈ ഗതി വരുത്തിയതെന്ന് എഴുതിയിട്ടുണ്ട്.