ആയിരത്തിൽ ഒരുവൻ തെറ്റ് ചെയ്തു എന്ന് കരുതി ഞങ്ങളെ എല്ലാവരെയും തെറ്റുകാരാണെന്ന് മുദ്ര കുത്തരുത്; അപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ

കോവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാൽ എല്ലാ ആംബുലൻസ് ഡ്രൈവർമാരെയും ഒരേ കണ്ണോടെ നോക്കി കാണരുതെന്ന അഭ്യർഥിക്കുകയാണ് 108 ആംബുലൻസ് ജീവനക്കാരനായ അനുദർശ് ദിവ്യ എന്ന യുവാവ്.
അനുദര്‍ശിന്റെ കുറിപ്പ്:
ഞാൻ 108 ആംബുലൻസ് ജീവനക്കാരൻ ആണ്. എന്നെ പോലെ ഒരുപാട് പേർ ഈ ജോലി സ്വന്തം ജീവനോളം സ്നേഹിച്ചു കൊണ്ട് നടക്കുന്നു. എന്നാൽ 1000ത്തിൽ ഒരുവൻ തെറ്റ് ചെയ്തു എന്ന് കരുതി നാടും വീടും ഉപേക്ഷിച്ചു ഈ covid മഹാമാരിയിൽ നാടിനു വേണ്ടി പോരാടുന്ന ഞങ്ങളെ എല്ലാവരെയും തെറ്റ്കരാണെന്നു മുദ്ര കുത്തരുത്. നല്ലത് ആരും പറയില്ല പക്ഷെ ഒരു തെറ്റ് പറയാൻ ആയിരങ്ങൾ വരും.
ഒരിക്കലും ഒരു ആംബുലൻസ് ജീവനക്കാരൻ ചെയ്യാൻ പാടില്ലാത്തതാണ് കേൾക്കാൻ കഴിഞ്ഞത്. ഇന്ന് പോസിറ്റീവ് case എടുക്കാൻ പോയപ്പോൾ ഒരുപാട് സ്ഥലത്തു നിന്നും മോശം പ്രതികരണം ഉണ്ടായി.. സങ്കടം ഇല്ല.. പക്ഷെ അവൻ ചെയ്തതിനുള്ള ശിക്ഷ അവനു കിട്ടണം അത് എത്ര മാത്രം അങ്ങേ അറ്റം കിട്ടുന്ന നിയമ നടപടി തന്നെ കിട്ടണം എന്നാണ് എന്റെയും സഹപ്രവർത്തകരുടെയും ആഗ്രഹം.
ഒരപേക്ഷ മാത്രം ഞങ്ങൾ എല്ലാം നൗഫൽ അല്ല.. ഞങ്ങൾക്കും ഉണ്ട് കുടുംബം.