കുടികാരണം കടംകയറി സ്വന്തം കിടപ്പാടം വിൽക്കുന്നവർ അറിയണം, ഈ യുവാവിന്റെ കഥ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട് !

 കുടികാരണം കടംകയറി സ്വന്തം കിടപ്പാടം വിൽക്കുന്നവർ അറിയണം, ഈ യുവാവിന്റെ കഥ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട് !

ലണ്ടൻ: ഓരോ പിറന്നാളിനും ഇംഗ്ലണ്ടിലെ ടോൺടൺ സ്വദേശിയായ യുവാവ് മാത്യു റോബ്സണിന് പിതാവ് സമ്മാനമായി നൽകിയത് 18 വർഷം പ്രായമുള്ള മക്കലൻ സിംഗിൾ മാൾട്ട് വിസ്കിയാണ്. ഇങ്ങനെ ലഭിച്ച 28 വർഷമായി ലഭിച്ച 28 കുപ്പി വിസ്കിയുടെ അപൂർവശേഖരം വിറ്റഴിച്ച് മകൻ വാങ്ങിയത് സ്വന്തമായി ഒരു വീടാണ്.

പിറന്നാളിന് മകന് മദ്യം സമ്മാനമായി നൽകുക അത്ര നല്ല കാര്യമല്ല. എന്നാൽ, ഒരിക്കലും തുറക്കരുതെന്ന കർശന നിർദേശത്തോടെയാണ് പീറ്റ് കുപ്പികൾ സമ്മാനമായി നൽകിയത്. 1992ലാണ് മാത്യു റോബ്‌സൺ ജനിച്ചത്. ഓരോ പിറന്നാളിനും മകന് സമ്മാനമായി നൽകാൻ 18 വർഷം പഴക്കമുള്ള മക്കലൻ സിംഗിൾ മാർട്ട് വിസ്കിയുടെ 28 കുപ്പികൾക്കുമായി 64 കാരനായ പീറ്റ് ചെലവഴിച്ചത് 5000 പൗണ്ട്. അപൂർവ വിസ്കിയുടെ ഇത്രയും ദീർഘകാലത്തെ തുടർച്ചയായ ശേഖരം അത്യപൂർവമായതിനാൽ മൂല്യം 40,000 പൗണ്ടായി (ഏകദേശം 39 ലക്ഷം രൂപ) ഉയർന്നു.

മാത്യുവിന്റെ ജനനം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ചുകൊണ്ടായിരുന്നു പീറ്റ് ആദ്യ കുപ്പി വാങ്ങിയത് (1974 വിന്റേജ്). 18 വർഷം പ്രായമുള്ള വിസ്കി ഓരോ പിറന്നാളിനും വാങ്ങി സമ്മാനിച്ചാൽ 18ാം പിറന്നാൾ ആകുമ്പോൾ അതൊരു വലിയ കൗതുകമാകുമല്ലോ എന്നു വിചാരിച്ചാണ് താൻ ഇതു തുടങ്ങിയതെന്ന് പീറ്റ് പറയുന്നു.

കഴിഞ്ഞ 10 വർഷത്തിനിടെ മക്കലൻ വിസ്കിയുടെ മൂല്യം കുതിച്ചുയർന്നതാണ് ഈ അപൂർവശേഖരത്തിന് ഉയർന്ന വില കിട്ടാൻ കാരണമായതെന്ന് വിസ്കി ബ്രോക്കറായ മാർക് ലിറ്റലർ‌ പറഞ്ഞു.