റംസിയുടെ മരണത്തില്‍ സീരിയല്‍ നടിക്ക് കുരുക്കു മുറുകുന്നു, ഫോണുകള്‍ പിടിച്ചെടുത്തു

കൊട്ടിയം : റംസിയുടെ മരണത്തില്‍ സീരിയല്‍ നടിക്ക് കുരുക്കു മുറുകുന്നു. കേസിൽ പ്രമുഖ സീരിയൽ നടിയുടെ പങ്ക് അന്വേഷിക്കണമെന്ന് റംസിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രധാന പ്രതി പള്ളിമുക്ക് ഇക്ബാൽ നഗർ 155 ഹാരീസ് മൻസിലിൽ ഹാരീസി(26)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സീരിയൽ നടിയുടെ ഗൂഢാലോചനയാണ് ഹാരീസിൽ നിന്ന് ഗർഭിണിയായ റംസിയെ നിർബന്ധിത ഗര്‍ഭച്ഛിദ്രത്തിനു വിധേയമാക്കിയതെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ നടിയെ ചോദ്യം ചെയ്തതായും പ്രാഥമിക പരിശോധനയ്ക്കായി നടി ഉൾപ്പെടെയുള്ള പ്രതിയുടെ കുടുംബാംഗങ്ങളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും കൊട്ടിയം എസ്ഐ അമൽ സി. വരും ദിവസങ്ങളിൽ നടിയെ വിശദമായി ചോദ്യം ചെയ്യുമെന്നും കൊട്ടിയം എസ്ഐ പറഞ്ഞു.
റംസിയുടെ മരണത്തിൽ ഹാരീസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയെയും ഹാരീസിന്റെ കുടുംബത്തെയും പ്രതി ചേർക്കണമെന്ന് റംസിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഷൂട്ടിങ്ങിനായി പോകുമ്പോൾ പലപ്പോഴും റംസിയെയും നടി കൂടെ കൂട്ടുമായിരുന്നു.
കുഞ്ഞിനെ നോക്കണമെന്നും കൂട്ടിനാണെന്നും പറഞ്ഞാണ് കൊണ്ടു പോകുക. ദിവസങ്ങൾക്കു ശേഷം ഹാരീസിനൊപ്പമാണ് പറഞ്ഞയ്ക്കുക. ഗര്‍ഭച്ഛിദ്രം നടത്താൻ അവളെ കൊണ്ടുപോയത് സീരിയൽ നടിയാണ്. അവരെ പൊലീസ് ചോദ്യം ചെയ്യണം– റംസിയുടെ പിതാവ് റഹീംപറഞ്ഞു.