ഒടുവില്‍ വിലങ്ങ് വീണു, നടി റിയാ ചക്രവര്‍ത്തി അറസ്റ്റില്‍

 ഒടുവില്‍ വിലങ്ങ് വീണു, നടി റിയാ ചക്രവര്‍ത്തി അറസ്റ്റില്‍

മുംബൈ:  ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തി അറസ്റ്റിൽ. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ റിയയെ അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് എന്‍സിബി അറിയിച്ചു.

സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് നൽകിയതായി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യുന്നതിനിടെ റിയ വെളിപ്പെടുത്തിയിരുന്നു. സുശാന്തിനൊപ്പം ലഹരിമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നതായും റിയ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.