ഓമനിച്ചു വളര്‍ത്തിയ എലിയെ കൊന്നു; പത്ത് വയസ്സുകാരിയെ പതിനൊന്നുകാരന്‍ തലക്കടിച്ചു കൊന്നു

ഇന്‍ഡോര്‍: വളര്‍ത്തുമൃഗത്തെ കൊന്നെന്ന് സംശയിച്ച് പത്ത് വയസ്സുകാരിയെ പതിനൊന്നുകാരന്‍ തയ്ക്കടിച്ചു കൊന്നു. തന്റെ വളര്‍ത്തുമൃഗമായ എലിയെ പെണ്‍കുട്ടി കൊന്നിട്ടുണ്ടാകും എന്ന് കരുതിയാണ് ആക്രമിച്ചതെന്ന് ആണ്‍കുട്ടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇരുവര്‍ക്കുമിടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി മൊബൈല്‍ ഗെയിമുകളില്‍ പെണ്‍കുട്ടി തന്നെ പരാജയപ്പെടുത്തുന്നതിന്റെ വൈരാഗ്യവും കൊലയ്ക്ക് കാരണമാണെന്ന് പൊലീസ് കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ.