പ്രായം പതിവു പോലെ തല കുനിക്കുന്നു, മമ്മൂട്ടിയാകട്ടെ തലയെടുപ്പോടെ നിൽക്കുന്നു; പുതിയ വൈറല്‍ ഫോട്ടോ

ഓരോ വര്‍ഷം കഴിയും തോറും മമ്മൂട്ടിയ്ക്ക് പ്രായം കുറയുകയാണ്. ചുള്ളന്‍ ലുക്കില്‍ മമ്മൂക്കയുടെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ വൈറല്‍ .മനോരമ കലണ്ടർ മൊബൈൽ ആപ്പിനായി മമ്മൂട്ടിയുടെ ഇൗ ചിത്രങ്ങൾ ഒരുക്കിയത് ഫാഷൻ മോങ്ഗറാണ്. ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം അപൂർവമായി മാത്രമാണ് മമ്മൂട്ടി പൊതുസമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തങ്ങളുടെ പ്രിയ താരത്തെ ഒരുപാട് മിസ് ചെയ്തിരുന്ന ആരാധകർക്ക് സർപ്രൈസായി പുതിയ ചിത്രം.
എത്രയോ ഒാണക്കാലങ്ങളിൽ തന്റെ സിനിമകളിലൂടെ പ്രേക്ഷകരെ വിരുന്നൂട്ടിയ താരം സ്റ്റൈലിഷ് ഗെറ്റപ്പിൽ ആരാധകർക്ക് മുന്നിൽ എത്തുമ്പോൾ ഒരു മാസ് സിനിമയോളം പോന്ന ആവേശമാണ് എല്ലായിടത്തും ഉയരുന്നത്.ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. നേരത്തെ കലണ്ടറിനായി നടത്തിയ മമ്മൂട്ടിയുടെ ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി ഓർമപ്പെടുത്താൻ ആവശ്യപ്പെടാം.