പതിയെ സംസാരിക്കൂ, ഉറക്കെ സംസാരിച്ചാല്‍ വൈറസ് പകരും! സ്പീക്കറുടെ വിചിത്ര വാദം, സഭയില്‍ കൂട്ടച്ചിരി

 പതിയെ സംസാരിക്കൂ, ഉറക്കെ സംസാരിച്ചാല്‍ വൈറസ് പകരും!  സ്പീക്കറുടെ വിചിത്ര വാദം, സഭയില്‍ കൂട്ടച്ചിരി

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസാ സമ്മേളനത്തിലാണ് കോവിഡ് പ്രോട്ടോക്കോള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ട്  സ്പീക്കര്‍ വിപിന്‍ സിങ് പാര്‍മര്‍ വിചിത്ര പരാമര്‍ശം നടത്തിയത്. ഉച്ചത്തില്‍ സംസാരിച്ചാല്‍ വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് സ്പീക്കറുടെ വിചിത്ര വാദം. ന്നായിരുന്നു സ്പീക്കറുടെ കണ്ടെത്തല്‍. ഈ പരാമര്‍ശം ഒടുവില്‍ സഭയില്‍ കൂട്ടച്ചിരിക്ക് കാരണമായി.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഉച്ചത്തില്‍ സംസാരിക്കുന്നത് വൈറസ് വ്യാപനത്തിന് കാരണമാകുമെന്നാണ് വിപിന്‍ സിങ് പാമര്‍ പറഞ്ഞത്. അതിനാല്‍ സാധാരണമട്ടില്‍ സംസാരിക്കാന്‍ നിയമസഭാ അംഗങ്ങള്‍ക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കി.

സ്പീക്കറുടെ പരാമര്‍ശം സഭയില്‍ ബഹളത്തിന് ഇടയാക്കി. സഭാംഗങ്ങളില്‍ ചിലര്‍ കൂട്ടച്ചിരിയോടെയാണ് സ്പീക്കറുടെ നിര്‍ദേശത്തോട് പ്രതികരിച്ചത്.പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേലുളള ചര്‍ച്ചയില്‍ നിരവധി എംഎല്‍എമാര്‍ ഉച്ചത്തില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.